മുംബൈ : മഹാരാഷ്ട്രയിലെ ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെല്ലിന്റെ വസായി–വിരാർ ജില്ലാ കോ-കൺവീനർമാരായി മലയാളികളായ അമരദാസൻ സി. നായർ, വി.കെ. സുകുമാരൻ എന്നിവരെ നിയമിച്ചു. ഇരുവരുടെയും ദീർഘകാലത്തെ സംഘടനാപരമായ പ്രവർത്തനപരിചയവും പൊതുസേവന രംഗത്തെ മികവും മുൻനിർത്തിയാണ് ഈ പുതിയ ചുമതല. മലപ്പുറം …
News
-
MumbaiNews
പരീക്ഷാ തട്ടിപ്പുകാർക്ക് കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും: ബില്ലിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ : ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ടുള്ള ‘പൊതുപരീക്ഷാ ഭേദഗതി ബിൽ, 2026’ ലോക്‌സഭ പാസാക്കിയ നടപടിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വാഗതം ചെയ്തു. നിയമനിർമാണത്തിന് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും …
-
MumbaiNews
മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി: അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ വംശജൻ തമിഴ്‌നാട്ടിൽ പിടിയിൽ
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ ഹൈക്കോടതി, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ച് ഭീതി പരത്തിയ സംഭവത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജൻ തമിഴ്‌നാട്ടിൽ പിടിയിലായി. ശരത് സുബ്രഹ്മണ്യം ശങ്കർ …
-
മുംബൈ : കർക്കടക വാവിനോടനുബന്ധിച്ച് പിതൃബലിതർപ്പണം നടത്തുന്നതിനായി മുളുണ്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കുന്നു. മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുന്നത്. ആഗസ്റ്റ് 12-ന് രാവിലെ 6 മണി മുതൽ 11 മണി വരെയാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. …
-
MumbaiNews
അയോധ്യ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കാസർകോട് സ്വദേശിയെ ട്രെയിൻ യാത്രയിൽ കാണാതായി; തിരച്ചിൽ ഊർജ്ജിതം
അമ്മയോടൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ കാസർകോട് ബദിയഡുക്ക സ്വദേശിയായ പി. രാജേഷിനെ (49) കാണാതായി. കഴിഞ്ഞ ജൂലൈ 22-ന് വൈകിട്ട് 6.35 മുതൽ മധ്യപ്രദേശിലെ ഇറ്റാറസി (ITARSI JN) റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കാണാതായത്. ജൂലൈ 16-ന് അമ്മയോടൊപ്പം അയോധ്യയിലേക്ക് തീർത്ഥാടനത്തിന് …
-
MumbaiNews
മഹാരാഷ്ട്രയിൽ സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നു; ജങ്ക് ഫുഡുകൾക്ക് പൂർണ്ണ വിലക്ക്
മുംബൈ: സ്‌കൂൾ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. സ്‌കൂളുകൾക്ക് ഉള്ളിലും പരിസര പ്രദേശങ്ങളിലും ജങ്ക് ഫുഡ് വിൽക്കുന്നത് വിലക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി. കുട്ടികളിലെ അശാസ്ത്രീയമായ ഭക്ഷണരീതികൾ തടയുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ …
-
MumbaiNews
വിദ്യാർത്ഥികൾക്ക് നേരെ എകെ-47 വെടിവെപ്പ്: ‘സർക്കാർ യുവാക്കളെ കാണുന്നത് ഭീകരവാദികളെപ്പോലെ’; രൂക്ഷ വിമർശനവുമായി അഭിജിത് ദിപ്കെ
ഛത്രപതി സംഭാജിനഗർ: ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ബിഹാർ പോലീസ് കോൺസ്റ്റബിൾ എകെ-47 (AK-47) റൈഫിൾ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകനും പ്രസിഡന്റുമായ അഭിജിത് ദിപ്കെ. സ്വന്തം നാട്ടിലെ …
-
MumbaiNews
താനെയിൽ 26 കോടിയുടെ അത്യാധുനിക മൾട്ടി-പർപ്പസ് ഷൂട്ടിംഗ് കോംപ്ലക്സ്; അംഗീകാരം നൽകി സർക്കാർ
താനെ: കായിക മേഖലയ്ക്ക് വൻ കുതിപ്പേകാൻ താനെയിൽ അത്യാധുനിക ഷൂട്ടിംഗ് റേഞ്ചും മൾട്ടി-പർപ്പസ് സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം ഉയരുന്നു. താനെ ഒവ്ല-മാജിവഡ മണ്ഡലത്തിലെ വാഗ്ബീലിൽ (ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപം) നിർമ്മിക്കുന്ന ഈ സ്വപ്ന പദ്ധതിക്കായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കീഴിലുള്ള നഗരവികസന …
-
MumbaiNews
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ഫീസ് ഏറ്റെടുത്ത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം
താനെ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). താനെ സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂളിന് സമീപത്തെ ചേരിപ്രദേശത്ത് താമസിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ഒരു വർഷത്തെ മുഴുവൻ സ്കൂൾ ഫീസാണ് സംഘടന ഏറ്റെടുത്തത്. സ്കോളർഷിപ്പ് …
-
മനുഷ്യന്റെ ബോധമണ്ഡലത്തെയും ജീവിത കാഴ്ചപ്പാടുകളെയും ആഴത്തിൽ സ്വാധീനിക്കാനും പരിവർത്തനം ചെയ്യാനുമുള്ള ആത്മീയ സാന്നിധ്യത്തിന്റെ അപാരമായ ശക്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ഗുരുപൂർണിമ ദിനാചരണം. അജ്ഞതയുടെ ഇരുളിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരുക്കന്മാരുടെ ആത്മീയ പ്രഭാവം മാനവരാശിയുടെ ആന്തരിക വളർച്ചയ്ക്ക് എത്രത്തോളം അനിവാര്യമാണെന്നാണ് ഈ …