സൗഹാർദ്ദവും തനിമയും പങ്കുവെച്ച് ഐറോളി സെന്റ് ജോസഫ് ദേവാലയത്തിൽ ഓണാഘോഷം

by WhatsUp Mumbai

നവിമുംബൈ : ഐറോളി സെന്റ് ജോസഫ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30-ന് നടന്ന ചടങ്ങിൽ നാനൂറിലധികം ഇടവകാംഗങ്ങൾ പങ്കെടുത്തു.

മാവേലിയുടെ സാന്നിധ്യം, പുലികളി, തിരുവാതിര നൃത്തം എന്നിവയും ദേവാലയാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ഇടവകാംഗങ്ങൾക്കിടയിലെ കൂട്ടായ്മയും സൗഹാർദ്ദവും ശക്തിപ്പെടുത്താൻ പരിപാടി ലക്ഷ്യമിട്ടു.

ചടങ്ങിനോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഇടവക വികാരി റവ. ഫാ. ബിപിൻ ചൊവ്വാട്ടുകുന്നേൽയുടെ നേതൃത്വത്തിലും ദേവാലയ ട്രസ്റ്റിമാരായ എ. സി. ജോൺ, സ്റ്റീഫൻ പാലാട്ടി, ഗ്രേജോ ജോബി എന്നിവരുടെ മേൽനോട്ടത്തിലുമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

You may also like