മഹാരാഷ്ട്രയിൽ 2 കോടി വോട്ടർമാർ പുറത്ത്; എല്ലാവരും വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജോജോ തോമസ്

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ കരട് വോട്ടർപട്ടികയിൽ നിന്ന് 2.06 കോടിയോളം പേർ (21%) പുറത്തായതായി കോൺഗ്രസ്. “ആബ്സന്റ്”, “പെർമനന്റലി ഷിഫ്റ്റഡ്” തുടങ്ങിയ കാരണങ്ങൾ കാട്ടിയാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. അതിനാൽ മുമ്പ് വോട്ട് ചെയ്തവരും പട്ടികയിൽ പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു.

അതിനിടെ നവി മുംബൈയിലെ ഖാർഘറിൽ സ്വകാര്യ ഫോട്ടോകോപ്പി കടയിൽ നിന്ന് 3,400-ഓളം വോട്ടർ എന്യൂമറേഷൻ ഫോമുകൾ കണ്ടെത്തിയ സംഭവത്തിൽ 5 ബി.എൽ.ഒമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനത്തിലെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും (ഫോം 6), തിരുത്തലുകൾക്കും (ഫോം 8), ആക്ഷേപങ്ങൾക്കും (ഫോം 7) സെപ്റ്റംബർ 30 വരെ സമയമുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ voters.eci.gov.in/download-eroll എന്ന ലിങ്കിൽ നിന്ന് പി.ഡി.എഫ് ഡൗൺലോഡ് ചെയ്തോ വോട്ടർമാർ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.

You may also like