കോഴിക്കോട് സ്വദേശി മുഹമ്മദ് നിസാറിനെ കാണാതായിട്ട് ഒരു വർഷത്തിലേറെ: മുംബൈയിലുള്ളതായി സംശയം, അന്വേഷണം ഊർജിതം

by WhatsUp Mumbai

കോഴിക്കോട്: ബേപ്പൂർ ചാക്കുമടവ് മമ്മദാലി പറമ്പ് ടി.വി. ഹൗസിൽ മുഹമ്മദ് നിസാർ ടി.വിയെ (36) കാണാതായതായി പരാതി. 2025 മെയ് മാസത്തിലാണ് യുവാവിനെ കാണാതാകുന്നത്. ജോലിക്ക് പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്.

താൻ ജോലി ആവശ്യത്തിനായി മുംബൈയിലേക്ക് പോകുകയാണെന്ന് കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നിസാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി ബേപ്പൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മനോജ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിലവിൽ മുംബൈയിലുള്ളതായും പോലീസ് സംശയിക്കുന്നു.

ചിക്കൻ സ്റ്റാളുകളിലും വൻകിട മാളുകളിലും ജോലി ചെയ്തു പരിചയസമ്പത്തുള്ളയാളാണ് മുഹമ്മദ്‌ നിസാർ. ഇടതുകയ്യിൽ ആറ് വിരലുകളുണ്ട് എന്നത് ഇയാളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന അടയാളമാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള സൂചന ലഭിക്കുന്നവർ ഉടൻ തന്നെ 95622 80068 എന്ന ഫോൺ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ബേപ്പൂർ പോലീസ് അറിയിച്ചു.

You may also like