31
താനെ : കേരളീയ സമാജം ഡോമ്പിവ്‌ലിയുടെ ആഭിമുഖ്യത്തിൽ ‘മാറുന്ന ലോകം – പുതുമയും കരുതലും’ എന്ന വിഷയത്തിൽ പ്രത്യേക വിഷയാവതരണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോമ്പിവ്‌ലി ഈസ്റ്റിലെ ഖംബാൽപാഡ മോഡൽ കോളേജിലാണ് ചടങ്ങ് നടക്കുന്നത്.
കേരള പോലീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രംഗീഷ് കടവത്ത് വിഷയത്തിൽ സംസാരിക്കും. മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും, അതിനൊപ്പം കരുതലോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയുമാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്.
ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേരളീയ സമാജം പൊതുകാര്യദർശി രാജശേഖരൻ നായർ അറിയിച്ചു.