ബോംബെ യോഗക്ഷേമസഭയുടെ ‘ഒന്നിച്ചോണം–26’ സെപ്റ്റംബർ 27-ന്; ആഘോഷം വിപുലമായ പരിപാടികളോടെ

by WhatsUp Mumbai

മുംബൈ: ബോംബെ യോഗക്ഷേമസഭയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഒന്നിച്ചോണം-26’ സെപ്റ്റംബർ 27-ന് നടക്കും. വാശി ശ്രീ ബാലാജി മന്ദിർ ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30-ന് പുതിയ തലമുറയിലെ കുട്ടികളുടെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കമാകും.

സഭാ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പരമ്പരാഗത ഓണക്കളികളും ആഘോഷത്തിന് മാറ്റുകൂട്ടും. അംഗങ്ങൾ ചേർന്ന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് മറ്റൊരു പ്രധാന ആകർഷണം.

ഭാസ്കരൻ മാഷിന്റെ ഓർമ്മക്കായി സംഘടിപ്പിക്കുന്ന ‘നാഴൂരി പാട്ടുകൊണ്ട് നാടാകെ കല്യാണം’ എന്ന സംഗീത പരിപാടിയും, അതിനോടനുബന്ധിച്ച് സഭയിലെ എൺപതോളം വനിതാ അംഗങ്ങൾ അണിനിരക്കുന്ന മെഗാ കൈകൊട്ടിക്കളിയും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആ ആകർഷണമായിരിക്കും.

ആഘോഷത്തോടനുബന്ധിച്ച് സഭാ അംഗങ്ങൾക്കായി പൂക്കളമത്സരവും കുട്ടികൾക്കായി ക്ലേ മോഡലിംഗ് മത്സരവും ക്രമീകരിച്ചിട്ടുണ്ടെന്ന് ബോംബെ യോഗക്ഷേമസഭ അറിയിച്ചു.

You may also like