നാഗ്പൂർ: സെപ്റ്റംബർ 20-ന് നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മരിച്ച കണ്ണൂർ സ്വദേശി ശ്യാം കൃഷ്ണന്റെ മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് തിരിച്ചു. അപകടവിവരമറിഞ്ഞ് സെപ്റ്റംബർ 21-ന് രാവിലെയോടെ തന്നെ ബന്ധുക്കൾ നാഗ്പൂരിൽ എത്തിച്ചേർന്നിരുന്നു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ വിമാനമാർഗം എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. അവിടെ നിന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ ബന്ധുക്കൾ മൃതദേഹവുമായി കണ്ണൂരിലേക്ക് തിരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഗുരുതരമായി പരിക്കേറ്റ അമന്റെ ഒരു ശസ്ത്രക്രിയ പൂർത്തിയായതായും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ടെന്നുമാണ് വിവരം.

അപകടവിവരമറിഞ്ഞതു മുതൽ കൊങ്കൺ യാത്രാ വേദി പ്രതിനിധി രാധാകൃഷ്ണൻ ടി.വി,
നാഗ്പ്പൂർ കേരള സമാജം സെക്രട്ടറി എം രാജഗോപാൽ, സമാജം പ്രതിനിധികൾ
കെ.എം.സി.സി. ഭാരവാഹികൾ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ ഏകോപന പ്രവർത്തനങ്ങളാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചത്. നാഗ്പൂരിലെത്തിയ ബന്ധുക്കൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്ന ഇവരുടെ സജീവ ഇടപെടൽ കുടുംബത്തിന് ഏറെ ആശ്വാസകരമായി.