മുംബൈ:ഓണാഘോഷങ്ങൾക്ക് നിറപ്പകട്ടേകാൻ ബോറിവ്‍ലി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ‘ഓണം ചന്ത’യും രണ്ടാമത് ഇന്റർ സമാജം കൈകൊട്ടിക്കളി മത്സരവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22 മുതൽ 25 വരെ ബോറിവ്‍ലി വെസ്റ്റിലെ ന്യൂ എം.എച്ച്.ബി കോളനിയിലുള്ള വി.കെ.കെ.എം.എ അക്കാദമിയിലാണ് (VKKMA Academy, Plot no. 462, Pasaydan Marg, New MHB Colony, Borivali West, Mumbai – 400091) പരിപാടികൾ അരങ്ങേറുന്നത്.
കേരളത്തിൽ നിന്ന് നേരിട്ടെത്തിക്കുന്ന വൈവിധ്യമാർന്ന ഓണം സ്‌പെഷൽ ഉൽപ്പന്നങ്ങളും നാടൻ വിഭവങ്ങളുമാണ് ‘ഓണം ചന്ത’യുടെ പ്രധാന ആകർഷണം. ഓഗസ്റ്റ് 22 മുതൽ 25 വരെ ദിവസവും രാവിലെ 10.00 മുതൽ രാത്രി 08.00 വരെ പൊതുജനങ്ങൾക്ക് ചന്ത സന്ദർശിച്ച് ആവശ്യസാധനങ്ങൾ സ്വന്തമാക്കാം.
ഇതോടൊപ്പം, ഓണാഘോഷത്തിന് ആവേശം പകർന്നു കൊണ്ട് രണ്ടാമത് ഇന്റർ സമാജം കൈകൊട്ടിക്കളി മത്സരവും നടക്കും. ഓഗസ്റ്റ് 22-ന് വൈകുന്നേരം 5.00 മണി മുതലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനും തനത് സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുമാണ് സമാജം ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളായ അജിത് കുട്ടി (Join Secretary – Organization: 9869243397), നളിനി പിള്ള (Joint Secretary – Arts: 7666177437), രാകേഷ് നായർ (Chairman of Arts & Cultural Activities: 8879995867) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.