6
മുംബൈ: മാട്ടുംഗയിലെ പൂ വ്യാപാരികൾ ഇത്തവണത്തെ ഗണേശോത്സവത്തിൽ തങ്ങളുടെ ഗണപതി വിഗ്രഹ അലങ്കാരത്തിനായി 10 ലക്ഷം രൂപയുടെ പൂക്കൾ ഉപയോഗിക്കുന്നു. 12 ദിവസം നീളുന്ന ആഘോഷത്തിനിടെ 4 വേറിട്ട തീമുകളിലാണ് അലങ്കാരം മാറ്റുന്നത്.
54-ാം ഗണേശോത്സവം ആഘോഷിക്കുന്ന മാട്ടുംഗ ഫ്ലവർ മർച്ചന്റ്സ് അസോസിയേഷൻ, അലങ്കാരങ്ങൾക്കായി തമിഴ്നാട്ടിലെ സേലത്തുനിന്നുള്ള 6 വിദഗ്ധരെയാണ് എത്തിച്ചിരിക്കുന്നത്. ആദ്യ അലങ്കാരം മഹാവിഷ്ണുവിന്റെ അനന്തശയന രൂപത്തിലുള്ളതാണെന്ന് അസോസിയേഷൻ സെക്രട്ടറി ആർ അറുമുഘം പറഞ്ഞു.
ഓരോ അലങ്കാരത്തിനും 250 കിലോഗ്രാം പൂക്കൾ വീതം ആവശ്യമാണെന്നും ആഘോഷത്തിന്റെ ആകെ ചെലവ് 15 ലക്ഷം രൂപ കവിയുമെന്നും പ്രസിഡന്റ് പി സുബ്ബയ്യ വ്യക്തമാക്കി. ബാഹ്യ സംഭാവനകൾ സ്വീകരിക്കാതെ അസോസിയേഷനിലെ 45 വ്യാപാരികൾ ചേർന്നാണ് ഈ ചെലവുകൾ പങ്കിടുന്നത്.