[11:31 am, 16/09/2026] Honey What’sapp: താനെ: ശ്രീനാരായണ മന്ദിര സമിതി യുവ താനെയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 13-ന് താനെ ശ്രീനഗർ ഗുരുക്ഷേത്രത്തിൽ വച്ച് തിരുവോണാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. യുവ, കൗൺസിൽ അംഗങ്ങൾ ചേർന്നുള്ള പരമ്പരാഗത ഭദ്രദീപ പ്രകാശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പൂക്കളമൊരുക്കലും നടന്നു.

നാടൻ കളികൾ, നൃത്തസംഗീത പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സന്തോഷവും സൗഹൃദവും പങ്കുവെച്ച ചടങ്ങുകൾക്ക് ഒടുവിൽ പരമ്പരാഗത ഓണസദ്യയോടെയാണ് ആഘോഷങ്ങൾ അവസാനിച്ചത്.

യുവ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മി രാജേഷ്, സ്വാതി പണിക്കർ, യാജ്ഞശ്രീ സോമരാജ്, അനൂഷ സുനിൽകുമാർ, സഞ്ചന രവി, ഗോകുൽ ഗോകുലം, ശ്രീജേഷ് ശശീധരൻ, സുഗേഷ് തൂണേരി, വിഷ്ണു ദാസൻ, അദ്രിക കുഞ്ഞുമോൻ, സാന്ദ്ര സന്തോഷ്, ദിബേഷ് ദിനേശൻ, ആദർശ് സന്തോഷ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ആഘോഷങ്ങൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും വോളന്റിയർമാർക്കും പങ്കെടുത്ഥവർക്കും ആശംസകൾ നേർന്നവർക്കും എസ്എൻഎംഎസ് യുവ താനെ നന്ദി അറിയിച്ചു.
[11:31 am, 16/09/2026] Honey What’sapp: താനെ ശ്രീനഗറിൽ ആവേശത്തോടെ ഓണം ആഘോഷിച്ച് എസ്എൻഎംഎസ് യുവ







