വൻ വാഹനവ്യൂഹവുമായി മനോജ് ജരംഗെ പാട്ടീൽ മുംബൈയിലേക്ക്; മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു

by WhatsUp Mumbai

മുംബൈ: മറാഠാ സംവരണ പ്രക്ഷോഭം കൂടുതൽ ശക്തമാക്കി പ്രക്ഷോഭകൻ മനോജ് ജരംഗെ പാട്ടീൽ വലിയൊരു വാഹനവ്യൂഹത്തിൻ്റെയും അനുയായികളുടെയും അകമ്പടിയോടെ മുംബൈയിലേക്ക് പുറപ്പെട്ടു. അനിശ്ചിതകാല നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടക്കവേ, ജാൽനയിലെ അന്തർവാലി സരാതിയിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമയേന്തിയ ട്രാക്ടറും ആംബുലൻസുകളും ഉൾപ്പെടെയുള്ള വാഹനനിരയാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്.
മറാഠാ സമൂഹത്തെ സർക്കാരും രാഷ്ട്രീയക്കാരും വഞ്ചിക്കുകയാണെന്നും സമാധാനപരമായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡ്, അഹല്യാനഗർ, പുണെ വഴി യാത്ര മുംബൈയിലേക്ക് നീങ്ങുമ്പോൾ, ക്രമസമാധാന പ്രശ്നങ്ങളും ഗണേശോത്സവവും ചൂണ്ടിക്കാട്ടി ആസാദ് മൈതാനത്ത് സമരം നടത്താനുള്ള അനുമതി മുംബൈ പൊലീസ് നിരസിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സമരാനുമതിക്കായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജരംഗെയും അനുയായികളും.

You may also like