87
താനെ: താനെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ ഈ വർഷവും വിഷു ആഘോഷം സംഘടിപ്പിക്കുന്നു. പതിവുപോലെ വിഷുക്കണിയും കൈനീട്ടവും ഒരുക്കിയാണു ആഘോഷങ്ങൾ നടത്തുന്നത്.
താനെയിലെ വൃന്ദാവൻ കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ 30ബി യിലുള്ള അസോസിയേഷൻ ഓഫീസിലാണ് ചടങ്ങുകൾ നടക്കുന്നത്. വിഷു ദിനത്തിൽ രാവിലെ 7.30 മുതൽ 9.30 വരെ വിഷുക്കണി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.