വിവരാവകാശ രേഖകൾ പുറത്ത്; മഹാരാഷ്ട്രയിൽ 2022 മുതൽ 2026 ജൂൺ വരെ ജീവനൊടുക്കിയത് 13,928 കർഷകർ

by admin

മുംബൈ: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യ സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2022 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള 54 മാസത്തിനിടയിൽ സംസ്ഥാനത്ത് ആകെ 13,928 കർഷകരാണ് ജീവനൊടുക്കിയത്. അതായത് പ്രതിദിനം എട്ടിലധികം കർഷകരാണ് ഈ കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും ജില്ല തിരിച്ചുള്ള കണക്കുകൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ ജീതേന്ദ്ര ഘാഡ്ഗെ ആരോപിച്ചു. കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരിതബാധിത മേഖലകളെ കണ്ടെത്താനും സഹായങ്ങൾ എത്തിക്കാനും സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കാനും തടസ്സമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

You may also like