മുംബൈ: ശ്രീനാരായണ മന്ദിരസമിതി മലാഡ് വെസ്റ്റ്, കാന്തിവലി, ബോറിവലി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ചാർക്കോപ്പിൽ സ്ഥാപിച്ച ഗുരുമന്ദിരം സമർപ്പിച്ചു. സമിതി പ്രസിഡന്റ് എൻ. മോഹൻദാസ് സമർപ്പണകർമം നിർവഹിച്ചു.
രാവിലെ 6 മണിക്ക് നടന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നടന്ന കലശപൂജയ്ക്ക് മനോജ് ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ സോണൽ സെക്രട്ടറിമാരായ കെ. ഉണ്ണികൃഷ്ണൻ, ഹരീന്ദ്രൻ, മായാസഹജൻ, കെ. കമലാനന്ദൻ, വി.വി. മുരളിധരൻ, എൻ.എസ്. രാജൻ എന്നിവർ പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറിമാരായ ദിനേശ്, സുമിൽ സോമൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ, കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ശ്രീശാരദാ മഹിളാ വെഞ്ച്വർ ഡയറക്ടർ വത്സാ ചന്ദ്രൻ, സമിതി പേട്രൺ അഡ്വ. പത്മ ദിവാകരൻ എന്നിവരും പങ്കെടുത്തു.
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന 29-ാമത്തെ ഗുരുസെന്ററാണ് ചാർക്കോപ്പിൽ സമർപ്പിക്കപ്പെട്ടതെന്ന് എൻ. മോഹൻദാസ് പറഞ്ഞു. എല്ലാ യൂണിറ്റുകൾക്കും ഗുരുസെന്റർ എന്ന ലക്ഷ്യത്തിലേക്ക് സമിതി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുദേവഭക്തർക്കായി സമർപ്പിക്കപ്പെട്ട ഈ ഗുരുസെന്റർ, ആത്മീയ പ്രവർത്തനങ്ങളുടെ പുതിയ അധ്യായമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.