56
പൻവേൽ: നോർക്ക ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായുള്ള സെമിനാറും അംഗത്വ ക്യാംപെയ്നും നാളെ (സെപ്റ്റംബർ 13) നടക്കും. രാവിലെ 9 മണിക്ക് പൻവേൽ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി നോർക്ക ഉദ്യോഗസ്ഥർ സെമിനാറിൽ നേരിട്ട് പങ്കെടുക്കും. നോർക്ക ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളാകാനും ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.