സുലോചന ബാബു നിര്യാതയായി; സംസ്‌കാരം നടന്നു

by admin

താനെ : കേരളീയസമാജം മോഡൽ ഇംഗ്ലീഷ് സ്കൂൾ സ്റ്റാഫ് അംഗവും കേരളീയസമാജം അംഗവുമായ സുലോചന ബാബു (66) നിര്യാതയായി. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു അന്ത്യം.

ഡോമ്പിവ്‌ലി ഈസ്റ്റിൽ നെഹ്റു മൈതാനത്തിന് സമീപം സ്വാമി വിവേകാനന്ദ് സ്കൂളിന് എതിർവശത്തുള്ള വരദ് വിനായക് സിഎച്ച്എസ് (ഫ്ലാറ്റ് നമ്പർ 203) ലായിരുന്നു താമസം. സുലോചന ബാബുവിന്റെ വിയോഗം ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും വലിയ നടുക്കമായി. രണ്ട് ആൺമക്കളാണ് ഉള്ളത്.

ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ ആരംഭിക്കുകയും തുടർന്ന് പാത്തർലി ശ്മശാനത്തിൽ സംസ്കാരം നടക്കുകയും ചെയ്തു.

സുലോചന ബാബുവിന്റെ നിര്യാണത്തിൽ കേരളീയസമാജം ഡോമ്പിവ്‌ലി അനുശോചനം രേഖപ്പെടുത്തി.

You may also like