ഇഷ്ടഗാനം പാടാം, സമ്മാനങ്ങൾ നേടാം; ഏപ്രിൽ 5ന് രാഗലയ സംഗീത മത്സരം അരങ്ങേറും

by WhatsUp Mumbai

മുംബൈ: സംഗീത പ്രേമികൾക്ക് ആവേശം പകരുന്ന ‘രാഗലയ’യുടെ സംഗീത മത്സരം ഏപ്രിൽ 5-ന് (ഞായർ) രാവിലെ 9 മുതൽ നടക്കും. മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാൾ വേദിയാകുന്ന പരിപാടിയിൽ 5 വയസ്സുമുതൽ പ്രായഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം.

മത്സരം ആറ് വിഭാഗങ്ങളായി നടത്തും. ഓരോ വിഭാഗത്തിലും ഒന്നാം, രണ്ടാം സ്ഥാനങ്ങൾക്കായി സമ്മാനങ്ങൾ നൽകും. മത്സരാർത്ഥികൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന സിനിമാഗാനങ്ങളോ ലളിതസംഗീത ഗാനങ്ങളോ ആലപിക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരദിവസം തന്നെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിനായി 9820119509 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

സംഗീത പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ മികച്ച വേദിയായ ഈ മത്സരം വലിയ ജനപങ്കാളിത്തം നേടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

You may also like