താളമേളത്തിൽ കേരളത്തനിമ; പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി

by WhatsUp Mumbai

​നവി മുംബൈ: കേരള സമാജം ഉൽവെ നോഡിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ‘ടീം താളവൃന്ദ’ത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. ആഗസ്റ്റ് 30-ന് നെരൂൾ അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മേള അരങ്ങേറ്റം നടന്നത്. ശരത് നായരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

ശരത് നായർ (ആശാൻ), സബരീഷ് ശ്രീകുമാർ, അദിതി വിപിൻ, വൈഷ്ണവ് പിള്ള, ബിനോയ് മാത്യു, അശ്വജിത് ശ്രീജിത്ത്, അദ്വൈത് രഞ്ജിത്ത്, പ്രണവ് പ്രേംകുമാരൻ, ജോയൽ ബിനോയ് എന്നിവരാണ് ‘ടീം താളവൃന്ദ’ത്തിൽ അണിനിരന്നത്.

You may also like