മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP) മലഡ്-ഗോരഗാവ് ശാഖായോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. ശാഖാ പ്രസിഡന്റ് സി. എസ് ദാസൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വരവ് ചിലവ് കണക്കുകളുടെ അവതരണം, പ്രവർത്തന റിപ്പോർട്ട്, ബഡ്ജറ്റ്, മുൻ വാർഷിക പൊതുയോഗ മിനിറ്റ്സ് അവതരണം, പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ടകളായിരുന്നു.
പുതിയ ഭാരവാഹികളായി വി.എൻ സുബ്രമണ്യൻ (പ്രസിഡന്റ്), വിനോദ് യു (വൈസ് പ്രസിഡന്റ്), ഷീൽ കുമാർ ബി കൈതയിൽ (സെക്രട്ടറി), മണികണ്ഠൻ കെ.ഐ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
സുബിഷ് സുബ്രഹ്മണ്യൻ, പ്രജേഷ് പ്രകാശൻ, പി.കെ. പ്രദീപ് കുമാർ, എൻ. ആർ കുഞ്ഞ് മോൻ, നിക് ലേഷ് ഗണേഷ്, ജയൻ അച്ചുതൻ, കെ. മുരളി എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. സി.എ. ഗോപി, ഷിബു കരുണാകരൻ, രാധാകൃഷ്ണൻ കെ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രനും യൂണിയൻ കൗൺസിൽ അംഗങ്ങളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.