മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം മലയാളം ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നവംബർ ഒന്നിന് വൈകുന്നേരം സമാജം ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ വർഷവും മുടങ്ങാതെ നടത്തിവരാറുള്ള ആഘോഷ പരിപാടികളോടെയാണ് ഇത്തവണയും കേരളപ്പിറവി ദിനം സമാജം തത്സമയം വരവേൽക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് കൃത്യം 4 മണിക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. സമാജം അംഗങ്ങളെയും സമാജം ക്ലാസ്സുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി മൂന്ന് കാറ്റഗറികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ‘കേരളം’ എന്നതാണ് ചിത്രരചനാ മത്സരത്തിന്റെ പ്രമേയം.
തുടർന്ന് വൈകുന്നേരം 6 മണി മുതൽ കേരളപ്പിറവി ആഘോഷച്ചടങ്ങുകൾക്ക് തുടക്കമാകും. പ്രശസ്ത ഗാനരചയിതാവ് സജീവൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരളപ്പിറവി ദിനാഘോഷം വൻ വിജയമാക്കുന്നതിനായി ഏവരെയും സമാജത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പ്രകാശ് കാട്ടാക്കട, കൺവീനർ അനിൽ പരുമല എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9702433394 / 7021036454