ആശാവർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹ വിരുന്നൊരുക്കുന്നു

by admin

വസായ്: വാസായ് താലൂക്കിലെ ആശാവർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി.

ഒക്ടോബർ 31 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിലാണ് പരിപാടി. താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശ വർക്കർമാർ, നേഴ്‌സുമാർ ഡോക്ടർമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ആശാവർക്കർമാർ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും .

എം എൽ എ മാരായ സ്നേഹ ദൂബെ പണ്ഡിറ്റ്, രാജൻ നായിക്ക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോവിഡ് കാലം മുതൽ പ്രതീക്ഷ ഫൗണ്ടേഷൻ ആശാവർക്കർമാർക്കായി നടത്തിവരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാർ പറഞ്ഞു.

You may also like