കലയുടെ മഹാപൂരത്തിന് നവി മുംബൈ ഒരുങ്ങി; 1600 പ്രതിഭകൾ അണിനിരക്കുന്ന ‘ഘുങ്രൂ സീസൺ 6’-ലേക്ക് ഇനി രണ്ടു ദിവസം മാത്രം

by admin

മുംബൈ: കലയും സംസ്കാരവും സമന്വയിക്കുന്ന മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നൃത്തോത്സവങ്ങളിലൊന്നായ ‘സിന്ധു നായർസ് ഘുങ്രൂ’ ആറാം സീസണിലേക്ക് കടക്കാൻ ഇനി രണ്ടു ദിവസം മാത്രം. ജൂൺ 21-ന് അരങ്ങേറുന്ന ഈ ദൃശ്യവിരുന്നിനായി വേദിയായ നവി മുംബൈ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. മാസങ്ങൾ നീണ്ട കഠിന പരിശീലനങ്ങൾക്കൊടുവിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കലാപ്രതിഭകൾ നവി മുംബൈയിലേക്ക് ഒഴുകിയെത്തുകയാണ്.

വൈവിധ്യങ്ങളിലെ ഏകത്വം’ എന്ന സന്ദേശമുയർത്തിപ്പിടിക്കുന്ന ഈ വർഷത്തെ സീസണിൽ 111 ടീമുകളിലായി 1600-ലേറെ നർത്തകർ മാറ്റുരയ്ക്കും. ശാസ്ത്രീയ നൃത്ത രൂപങ്ങൾ, നാടോടി കലകൾ, വെസ്റ്റേൺ ഡാൻസ് എന്നിവ കോർത്തിണക്കിയുള്ള വിസ്മയ പ്രകടനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പാരമ്പര്യവും പുതുതലമുറയുടെ ആവേശവും ഒത്തുചേരുന്ന ‘ഘുങ്രൂ – സീസൺ 6’ കലാസ്വാദകർക്ക് നവ്യാനുഭവമായിരിക്കുമെന്ന് സിന്ധു നായർ അറിയിച്ചു.

You may also like