മുലുണ്ട് ഭക്തസംഘം ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ആത്മീയ മഹോത്സവത്തിന് തിരിതെളിയും

by admin

മുംബൈ മുലുണ്ടിലെ ഭക്തസംഘം ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരണ മഹാകുംഭാഭിഷേകം (പുനഃപ്രതിഷ്ഠ) സഹസ്രകലശം ചടങ്ങുകൾ ജൂലൈ 6 മുതൽ 18 വരെ നടക്കും. തുടർന്ന് ജൂലൈ 19 മുതൽ 24 വരെ യജുർവേദ ലക്ഷാർച്ചനയും സംഘടിപ്പിക്കും.

ക്ഷേത്രം തന്ത്രി ചെന്നാസ് മനയിലെ പി. സി. ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങുകളിൽ വിവിധ വൈദിക കർമങ്ങൾ, പൂജകൾ, ഹോമങ്ങൾ, കലശാഭിഷേകങ്ങൾ എന്നിവ നടക്കും.

കേരളത്തിൽ നിന്നുള്ള വൈദിക പണ്ഡിതരുടെ നേതൃത്വത്തിൽ ബ്രഹ്മശ്രീ കൈമുക്ക് ശ്രീധരൻ നമ്പൂതിരിയും ശിഷ്യരും ചേർന്നാണ് ജൂലൈ 19 മുതൽ 24 വരെ യജുർവേദ ലക്ഷാർച്ചനയ്ക്ക് നേതൃത്വം നൽകുന്നത്.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന മഹാകുംഭാഭിഷേകവും അനുബന്ധ ചടങ്ങുകളും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭക്തസംഗം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

You may also like