ഇന്ത്യയിൽ ശ്വാസമെടുക്കാൻ പോലും പണം വേണം!’; മുംബൈയിലെയും ഓസ്ട്രേലിയയിലെയും ജീവിതച്ചെലവ് താരതമ്യം ചെയ്ത് യുവതി, സോഷ്യൽ മീഡിയയിൽ ചർച്ച

by WhatsUp Mumbai

മുംബൈയിലെ ഉയർന്ന ജീവിതച്ചെലവിനെയും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പണം ധാരാളമായി ചെലവാക്കേണ്ടി വരുന്നതിനെയും വിമർശിച്ച് ഓസ്ട്രേലിയയിൽ താമസിക്കുന്ന സ്മിധ (Smidha) എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു.

ഓസ്ട്രേലിയയിൽ പണം ചെലവഴിക്കാതെ പാർക്കുകളിലും ബീച്ചുകളിലും ലൈബ്രറികളിലും സമയം ചെലവഴിക്കാം. എന്നാൽ മുംബൈയിൽ സുഹൃത്തുക്കളെ കാണണമെങ്കിൽ കഫേകളോ റസ്റ്റോറന്റുകളോ മാളുകളോ മാത്രമാണ് ആശ്രയം. ഒരു മനുഷ്യനായി ജീവിക്കുന്നതിന് മുൻപ് ഒരു ഉപഭോക്താവാകേണ്ട അവസ്ഥയാണ് ഇന്ത്യയിലെ നഗരങ്ങളിലെന്നും, ശ്വാസമെടുക്കാൻ പോലും പണം കൊടുക്കേണ്ട സ്ഥിതിയാണെന്നും സ്മിധ പറയുന്നു.

​ഈ വീഡിയോയ്ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നുണ്ട്. ഇന്ത്യയിലെ കടുത്ത ചൂടുകൊണ്ടാണ് ആളുകൾ കഫേകളെ ആശ്രയിക്കുന്നതെന്ന് ഒരു വിഭാഗം പറയുമ്പോൾ, മുംബൈയിൽ സൗജന്യമായി സമയം ചെലവഴിക്കാൻ ഇടങ്ങളുണ്ടെന്നും ‘ആഡംബര’ ലൊക്കേഷനുകൾ മാത്രം തിരഞ്ഞുപോകുന്നത് ആളുകളുടെ കുറ്റമാണെന്നും മറ്റുള്ളവർ വാദിക്കുന്നു.

You may also like