263
മുംബൈ : വസായ് സനാതന ധർമ്മ സഭ അദ്ധ്യക്ഷനും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനറുമായ കെ.ബി ഉത്തം കുമാർ, നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ അരീക്കര ഇല്ലം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയേയും ആദരിച്ചു. ചങ്ങനാശ്ശേരി പായിപ്പാടുള്ള മേൽശാന്തിയുടെ ഇല്ലത്തിൽ നേരിട്ടെത്തിയാണ് ആദരവ് അർപ്പിച്ചത്.
വൃശ്ചികം ഒന്നിന് മുൻപായി വസായിയിൽ സ്വീകരണം നൽകുന്നതിനായുള്ള ക്ഷണവും ഇവർക്ക് കൈമാറി. ചടങ്ങിൽ ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാറും സന്നിഹിതനായിരുന്നു.