നൃത്തകലയിലേക്ക് ചുവടുവെച്ച് കുട്ടികൾ; ട്രൂ ഇന്ത്യൻ അക്കാദമിയുടെ ചിലങ്ക പൂജ ശ്രദ്ധേയമായി

by admin

താനെ : ട്രൂ ഇന്ത്യൻ ഭാരതനാട്യം ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന കുട്ടികളുടെ ചിലങ്ക പൂജ വിജ്ഞാന പ്രഭയോടെ നടന്നു. പലവാ സിറ്റിയിലെ ലേക്ക് ഷോർ ഗ്രീൻ സെൻട്രോം മിനി തിയറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികൾക്ക് മത്സരങ്ങൾക്കും സ്റ്റേജ് ഷോകൾക്കും ചിലങ്ക അണിയുന്നതിനായി മാതാപിതാക്കളും ബന്ധുക്കളും ഗുരുവും സുഹൃത്തുക്കളും അനുമതി നൽകുന്ന ചടങ്ങാണ് ചിലങ്ക പൂജ.

പാലാവ സിറ്റിയിലെ ഫേസ് 2 വിലെ ശിവക്ഷേത്രത്തിൽ പൂജിച്ച ചിലങ്കകൾ കുട്ടികളുടെ മാതാപിതാക്കളും ഗുരുവും പ്രാർത്ഥനയോടെ നർത്തകികളുടെ കാലിൽ അണിയിച്ചശേഷം അരങ്ങിലേക്ക് ആദ്യ നൃത്തനായി ക്ഷണിച്ചത് വ്യത്യസ്ഥമായ ചടങ്ങായി. ഡോ. ശശികല പണിക്കർ, മുതിർന്ന കലാകാരിയായ ഗൗരി ബാല, സേവിയോ അഗസ്റ്റിൻ, വിജിതാശ്വൻ നായർ, രാജേഷ് നായർ, നർത്തകിയായ ശ്വേതാ വാരിയർ, ട്രൂ ഇന്ത്യൻ ക്രിയേറ്റീറ്വ് വിങ്ങ് ഡയറക്റക്റ്റർ അംബിക വാരസ്യാർ, ഷീന ശ്രീഹരി, അവതാരക നിമരാജ് പണിക്കർ എന്നിവർ ചേർന്ന് വിജ്ഞാന പ്രഭ തെളിയിച്ചു. നാരായണൻ അയിലൂർ, ഗുഞ്ചൻ കാന്ത് എന്നിവർ ആശസകൾ നേർന്നു.

You may also like