പെരി പെരി മുതൽ ചീസി വരെ, ഷവർമ പ്രേമികളുടെ പുതിയ അഡ്രസ്; താനെയിൽ തരംഗമായി ‘Aamchi O Shawarma’!

by admin

നാവിൽ വെള്ളമൂറുന്ന 6 ഫ്ലേവറുകൾ; പഞ്ച്പാഖാടിയിൽ പുതിയ ‘ഷവർമ വിപ്ലവം’ തീർത്ത് ഒരു കണ്ണൂർക്കാരൻ യുവാവ്!

ഒരു പെർഫെക്റ്റ് ഷവർമ എന്നാൽ എന്താണ്? നന്നായി മരിനേറ്റ് ചെയ്ത്, തീയിൽ വെന്തുരുകി പാകമായ ജ്യൂസി ചിക്കൻ കഷ്ണങ്ങൾ… അതിലേക്ക് ഒഴുകിയിറങ്ങുന്ന മയോണൈസും പ്രത്യേക സോസുകളും…

പിന്നെ മൃദുവായ കുബൂസോ റൊട്ടിയോ ചേർത്തുള്ള ആ ഒരു റോൾ! ഈ രുചി ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടെങ്കിൽ നിങ്ങൾ നേരെ വിടേണ്ടത് താനെ വെസ്റ്റിലെ പഞ്ച്പാഖാടിയിലേക്കാണ്.

കാരണം, താനെയുടെ ഭക്ഷണ ഭൂപടത്തിലേക്ക് വൻ ഹൈപ്പോടെ കടന്നുവന്ന “Aamchi O Shawarma” (ആംചി ഓ ഷവർമ) ഇപ്പോൾ നഗരത്തിലെ ഫൂഡീസിന്റെ പുതിയ ഹാംഗ്ഔട്ട് കേന്ദ്രമായി മാറിക്കഴിഞ്ഞു. മെയ് 14-ന് പ്രവർത്തനം ആരംഭിച്ച ഈ ഔട്ട്‌ലെറ്റ്, വെറുമൊരു സാധാരണ ഷവർമക്കടയല്ല, മറിച്ച് റിയൽ ‘ഫ്യൂഷൻ’ രുചികളുടെ ഒരു പൂരപ്പറമ്പാണ്!

ആരാണ് ഇതിന് പിന്നിൽ?

താനെയിൽ ജനിച്ച് വളർന്ന കണ്ണൂർ സ്വദേശിയായ കൃജിത് കൃപാകരൻ എന്ന യുവ സംരംഭകന്റെ തലയിലാണ് ഈ വേറിട്ട ആശയമുദിക്കുന്നത്. ഷവർമയുടെ പരമ്പരാഗത അറബിക് ശൈലിയെ നമ്മുടെ നാടൻ മസാലക്കൂട്ടുകളുമായി കോർത്തിണക്കി, തികച്ചും വ്യത്യസ്തമായ ഒരു ‘സിഗ്നേച്ചർ റെസിപ്പി’യാണ് കൃജിത് ഇവിടെ അവതരിപ്പിക്കുന്നത്. കൃത്യമായ മറിനേഷനിലൂടെ തയ്യാറാക്കുന്ന ചിക്കന്റെ ഓരോ ബൈറ്റിലും ആ വ്യത്യാസം അറിയാം.

ഉദ്ഘാടന ചടങ്ങിൽ താനെയിലെ പ്രമുഖ സാമൂഹ്യ സംഘടനാ പ്രവർത്തകരായ ചിത്ര ശശി, പ്രമീള സുരേന്ദ്രൻ, ഷൈമ ശശി എന്നിവരുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
​നാവിൻതുമ്പിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ!

ഷവർമ മാത്രമല്ല ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫുഡ് എക്സ്പീരിയൻസ് തരുന്ന രീതിയിലാണ് മെനു ക്രമീകരിച്ചിരിക്കുന്നത്.

നാവിൽ രുചിയുടെ വസന്തം തീർക്കുന്ന 6 ‘ആംചി സ്പെഷ്യൽ’ ഷവർമകൾ!

സാധാരണ കഴിക്കുന്ന ഒരേയൊരു തരം ഷവർമയിൽ നിന്ന് മാറി, നിങ്ങളുടെ മൂഡിനും ടേസ്റ്റിനും അനുസരിച്ച് തിരഞ്ഞെടുക്കാൻ വമ്പൻ ലൈനപ്പാണ് ഇവിടെയുള്ളത്. ഷവർമയുടെ ആ ഒറിജിനൽ അറേബ്യൻ തനിമയും ക്രീമി മയോണൈസും ചേരുന്ന ‘ക്ലാസിക് ഷവർമ’, നാവിൽ എരിവിന്റെ പൂരപ്പറമ്പ് തീർക്കുന്ന സ്പൈസി ലവേഴ്സിന്റെ പ്രിയങ്കരനായ ‘പെരി പെരി ഷവർമ’, നല്ല പുകമണമുള്ള (Smoky flavor) ബാർബിക്യു സോസിന്റെ അകമ്പടിയോടെയെത്തുന്ന ‘ബിബിക്യു ഷവർമ’ എന്നിവ ഇതിൽ ചിലതുമാത്രം.


​ഇവയ്ക്ക് പുറമെ, നമ്മുടെ നാടൻ തന്തൂരി മസാലകളുടെ ട്വിസ്റ്റുമായി എത്തുന്ന ‘തന്തൂരി ഷവർമ’, മെക്സിക്കൻ രുചിഭേദവും സ്മോക്കി എരിവും സമ്മാനിക്കുന്ന ‘ചിപ്പോട്‌ലെ ഷവർമ’, വായിലിട്ടാൽ അലിഞ്ഞുപോകുന്ന രീതിയിൽ ചിക്കനൊപ്പം മെൽറ്റഡ് ചീസ് ഒഴുകിയിറങ്ങുന്ന ചീസ് ലവേഴ്സിന്റെ സ്വന്തം ‘ചീസി ഷവർമ’ എന്നിവയും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. സുഹൃത്തുക്കളുമായി ഗ്രൂപ്പായി ചെന്നാൽ ഈ 6 വ്യത്യസ്ത ഫ്ലേവറുകളും വാങ്ങി ഷെയർ ചെയ്ത് കഴിക്കുന്നത് ഒരു ഒന്നൊന്നര അനുഭവമായിരിക്കും!

നോസ്റ്റാൾജിയ കോമ്പോ

കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന തിക്ക് ‘കോൾഡ് ബൂസ്റ്റ്’, ‘കോൾഡ് ഹോർലിക്സ്’ എന്നിവ ഷവർമയ്‌ക്കൊപ്പം ഇവിടെ കിട്ടും. ഷവർമയുടെ എരിവും ഇവയുടെ മധുരവും ചേരുമ്പോൾ അതൊരു നെക്സ്റ്റ് ലെവൽ കോമ്പിനേഷനാണ്!

റെഫ്രഷിംഗ് ഡ്രിങ്ക്‌സ്:

തണുപ്പിന്റെ ഉന്മേഷം പകരുന്ന പലതരം മോജിറ്റോകളും, പഴച്ചാറുകളുടെ തനിമ ചോരാത്ത ഫ്രഷ് ജ്യൂസുകളും. ഷവർമയുടെ എരിവിനൊപ്പം കൃത്യമായി ചേരുന്ന ഹെൽത്തി ജ്യൂസുകൾ തേടിയും ആളുകൾ ഇവിടെയെത്തുന്നു.

ക്രിസ്പി ഫ്രെഞ്ച് ഫ്രൈസ്

നല്ല മൊരിഞ്ഞ, ചൂടുള്ള ഫ്രെഞ്ച് ഫ്രൈസ് ഒപ്പം കൂട്ടാൻ മറക്കേണ്ട.

ഷവർമയ്ക്കൊപ്പം കൂട്ടുകൂടാൻ ചില കിടിലൻ ഷേക്കുകൾ

രുചിയൂറും ഷവർമ കഴിക്കുമ്പോൾ അതിന്റെ കൂടെ തണുത്തൊരു ഷേക്ക് കൂടിയുണ്ടെങ്കിൽ സംഗതി ജോറാകും. നേന്ത്രപ്പഴവും പാലും ബൂസ്റ്റും ചേർത്തടിക്കുന്ന ഷാർജ ഷേക്കാണ് എക്കാലത്തെയും ക്ലാസിക് കൂട്ടുകാരൻ. ഇതുകൂടാതെ മാംഗോ, ചിക്കു, ചോക്ലേറ്റ് ഷേക്കും, പുതിയ തലമുറയുടെ പ്രിയപ്പെട്ട ചോക്ലേറ്റ്-ഓറിയോ ഷേക്കുകളും ഷവർമയ്ക്കൊപ്പം മികച്ച ഭക്ഷണാനുഭവം സമ്മാനിക്കും. അധികം മധുരമില്ലാത്തതും എന്നാൽ നല്ല തണുപ്പുള്ളതുമായ ഷേക്കുകളാണ് ഷവർമയ്ക്കൊപ്പം എപ്പോഴും

കൂടുതൽ ഇണങ്ങുന്നത്.

വൈബ് മാറ്റാൻ ഒരിടം

പഞ്ച്പാഖാടിയിലെ സരസ്വതി ഇംഗ്ലീഷ് സ്കൂളിന് സമീപമാണ് ഈ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നത്. കോളേജ് കഴിഞ്ഞിറങ്ങുന്ന ഫ്രണ്ട്സ് ഗാംഗിനും, വൈകുന്നേരങ്ങളിൽ റിലാക്സ് ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഒരുപോലെ സുരക്ഷിതവും മനോഹരവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

​ഒരു ‘രുചി’ രഹസ്യം:

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലാണ് വിഭവങ്ങൾ വിളമ്പുന്നത്. അതുകൊണ്ട് തന്നെ പോക്കറ്റ് വലിയ തോതിൽ ചോരാതെ വയറു നിറയെ കഴിക്കാം!

​വിലാസവും ഫോൺ നമ്പറും:
​📍 സ്ഥലം: Aamchi O Shawarma, സരസ്വതി ഇംഗ്ലീഷ് സ്കൂളിന് സമീപം, പഞ്ച്പാഖാടി, താനെ വെസ്റ്റ്.
​ഫോൺ:

+91 88790 79825,
+91 90824 22301

You may also like