മുംബൈ എ സി ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വനിതാ കോച്ചിൽ പരിഭ്രാന്തി

by WhatsUp Mumbai

മുംബൈ: ദാദറിൽ നിന്ന് ബദ്‌ലാപൂരിലേക്ക് പോവുകയായിരുന്ന എസി ലോക്കൽ ട്രെയിനിലെ (DBL-2) വനിതാ കോച്ചിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഘാട്കോപ്പർ സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം. യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

പുക ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ ഉടൻ അലാറം ചെയിൻ വലിച്ച് തീവണ്ടി നിർത്തുകയും കത്തിയ ബാഗ് പുറത്തേക്ക് മാറ്റുകയും ചെയ്തു. വെള്ളമൊഴിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

തുടർന്ന് ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട് റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രാഹുൽ എന്ന ജീവനക്കാരൻ അലാറം ചെയിൻ പൂർവസ്ഥിതിയിലാക്കുകയും പരിശോധന നടത്തുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.

You may also like