11
ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണാരവം 2026’ സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും. കോൾസേവാടി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 9.30 മുതലാണ് പരിപാടികൾ അരങ്ങേറുന്നത്.
മാവേലിക്ക് വരവേൽപ്പ് നൽകുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ, എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം, ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് ആവേശം പകർന്ന് പുരുഷന്മാർക്കും വനിതകൾക്കുമായി വടംവലി മത്സരവും സംഘടിപ്പിക്കും.
പ്രസിഡന്റ് ലളിത ജെ. മേനോൻ, സെക്രട്ടറി സംഗീത് ആർ. നായർ, ട്രഷറർ ജ്യോതിസ് യു. കൈമൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുങ്ങുന്നത്..