ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം: ജയശ്രീ സുരേഷിൻ്റെ കൃതികൾ ചർച്ച ചെയ്തു

by admin

ഡോംബിവ്‌ലി: എഴുത്തുകാരി ജയശ്രീ സുരേഷിൻ്റെ കഥകളും കവിതകളും ചർച്ച ചെയ്തുകൊണ്ട് കേരളീയ സമാജം (Regd) ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. ജൂൺ 14, ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ സാഹിത്യപ്രേമികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

​കെ.എസ്.ഡി (KSD) വൈസ് പ്രസിഡൻ്റ് എം. ബി. സുരേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച ചർച്ചാ സമ്മേളനത്തിൽ കെ.എസ്.ഡി പ്രസിഡൻ്റ് ഇ. പി. വാസു, ടി.കെ. രാജേന്ദ്രൻ, സി. എച്ച് ബാലക്കുറുപ്പ്, സുനിൽ കല്ലിക്കട, ടി.വി.കെ മൂർത്തി, മുത്തുകൃഷ്ണൻ, എം. എം രഘൂത്തമൻ, ആർ. നാരായണൻകുട്ടി, കളത്തൂർ വിനയൻ, രമേഷ് വാസു, ബിന്ദു പത്മനാഭൻ, ഡോ. പി. പി രാധാകൃഷ്ണൻ, ഇ. ഹരീന്ദ്രനാഥ്, ജോർജ്ജ് സേവ്യർ, പി. വിജയകുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തൻ്റെ കൃതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് എഴുത്തുകാരി ജയശ്രീ സുരേഷ് മറുപടി പ്രസംഗം നടത്തി. കെ.എസ്.ഡി ആർട്സ് & കൾച്ചർ സെക്രട്ടറി കെ. കെ സുരേഷ് ബാബു ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തി. സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ ചർച്ചാനിയന്ത്രണവും നന്ദിപ്രകടനവും നിർവ്വഹിച്ചു.

You may also like