മുംബൈ: കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളത്തെ മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ ജനകീയമാക്കാൻ വിദ്യാ നൃത്യ സദൻ (VNS Studio) സംഘടിപ്പിക്കുന്ന “ചെണ്ടമേളം അരങ്ങേറ്റം” ജൂൺ 21-ന് നടക്കും. പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വൈകിട്ട് 5.30 മുതൽ 8.00 വരെയാണ് ചടങ്ങ്. പുതിയ തലമുറയ്ക്ക് കേരളത്തിന്റെ താളമേള മഹിമ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക സായാഹ്നം ഒരുക്കുന്നത്.പരിപാടിക്ക് പവായ് കേരള സമാജം ഭാരവാഹികൾ ആശംസകൾ നേർന്നു.
പ്രണവ് നായർ, രജിൻ രാജൻ പി, മോഹനകുമാരൻ എം, രമ വിവേക് മേനോൻ, വിനീത് നായർ, മമത എം. പിള്ള, ഹരിദാസൻ നായർ, സുരേഷ് രാഘവൻ, ആദർശ് സുരേഷ്, സ്നേഹ്രാഗ് രാഘവൻ, അശോകൻ പട്ടാളി, പത്മനാഭൻ നായർ എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്ന ത്.
പ്രശസ്ത ചെണ്ട വിദ്വാൻമാരായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പനമണ്ണ ശശി പൊതുവാൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് വിദ്യാർത്ഥികളെ അനുഗ്രഹിക്കും. വളർന്നുവരുന്ന കലാപ്രതിഭകളെ പാരമ്പര്യ കലകളോട് അടുപ്പിക്കുന്ന ഈ പരിപാടി കലാസ്വാദകർക്ക് വേറിട്ടൊരു അനുഭവമാകും.