മുംബൈ: മുംബൈയിലെ ഏറ്റവും വലിയ ദീർഘദൂര റെയിൽവേ ടെർമിനസ് കാന്തിവലിയിൽ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ മെഗാ പദ്ധതി ഭൂമി തർക്കത്തിൽ കുടുങ്ങി പ്രതിസന്ധിയിൽ. കാന്തിവലി, മലാഡ് സ്റ്റേഷനുകൾക്കിടയിലുള്ള 65 ഏക്കർ പ്രതിരോധ വകുപ്പിന്റെ ഭൂമി വിട്ടുകിട്ടുന്നതിനെച്ചൊല്ലി റെയിൽവേയും പ്രതിരോധ മന്ത്രാലയവും (Ministry …
Uncategorized
-
MumbaiUncategorized
അന്ധേരി മലയാളി സമാജം വാർഷിക പൊതുയോഗം ആഗസ്റ്റ് 16-ന്; ഓണാഘോഷവും വാർഷിക സമ്മേളനവും ചർച്ചയാകും
മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം ആഗസ്‌റ്റ് മാസം പതിനാറാം തീയതി (16-08-2026) വൈകുന്നേരം നാലുമണിക്ക് നടക്കും. അന്ധേരി പൂനം നഗറിലെ ധൊളാക്കിയ അപാർട്ട്മെൻ്റിലുള്ള മഹാകാളി അയ്യപ്പ സേവാസംഘം ഓഫീസാണ് പൊതുയോഗത്തിന് വേദിയാകുന്നത്. സമാജം പ്രസിഡൻ്റ് അഡ്വ. കെ. ബാലകൃഷ്ണൻ …
-
MumbaiUncategorized
എൽ നിനോ വില്ലനായി; തകർപ്പൻ മഴയിലും മുംബൈയുടെ കുടിവെള്ള സ്രോതസ്സുകൾ പകുതി വറ്റിത്തന്നെ, നിയന്ത്രണം തുടരും
മുംബൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തിലും സമീപ ജില്ലകളിലും കാലവർഷം വീണ്ടും സജീവമായി. മുലുണ്ട് വെസ്റ്റ്, ഭാണ്ഡുപ്, പവായി, ഡിൻഡോഷി, ബോറിവലി, ലോവർ പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാഴാഴ്ച പരക്കെ മഴ ലഭിച്ചു. ഇത്തവണ 12 ദിവസം വൈകിയാണ് എത്തിയതെങ്കിലും …
-
MumbaiUncategorized
റെയിൽപ്പാളങ്ങളിൽ ചോരയൊഴുകുന്നു; മുംബൈ ലോക്കൽ ട്രെയിനുകളിൽ അക്രമപരമ്പര, യാത്രക്കാരുടെ സുരക്ഷ വീണ്ടും ആശങ്കയിൽ
മുംബൈ: ലക്ഷക്കണക്കിന് യാത്രക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ മുംബൈ ലോക്കൽ ട്രെയിനുകൾ അക്രമികളുടെ താവളമായി മാറുന്നു. നഗരത്തിന്റെ ജീവനനാഡിയായ ലോക്കൽ ട്രെയിനുകളിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ട്രെയിൻ യാത്രയ്ക്കിടയിലുണ്ടാകുന്ന ചെറിയ തർക്കങ്ങൾ പോലും വലിയ അക്രമങ്ങളിലേക്കും …
-
MumbaiUncategorized
മഹാനഗരത്തെ ഭക്തിയിലാഴ്ത്തി വേട്ടക്കാരൻ പാട്ടും നാളികേര സമർപ്പണവും; നെരൂൾ അയ്യപ്പ സേവാസമിതി പ്രതിഷ്ഠാ ദിനാഘോഷങ്ങൾക്ക് സമാപനം
മുംബൈ: നെരൂൾ ശ്രീ അയ്യപ്പ സേവാസമിതിയുടെ മുപ്പത്തിയൊന്നാമത് പ്രതിഷ്ഠാ ദിനാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ ചരിത്രത്തിലാദ്യമായി കിരാത ശിവന് കളം വരച്ച് പാട്ടും, വിശേഷാൽ വഴിപാടായ 12,008 നാളികേരം എറിഞ്ഞുടയ്ക്കൽ സമർപ്പണവും നടന്നു. വടക്കാഞ്ചേരി കല്ലാട്ട് കൃഷ്ണമണി കുറുപ്പിന്റെ …
-
മുളുണ്ട്: മുളുണ്ടിലെ വാസുദേവ് ഹൈറ്റ്സിൽ താമസിച്ചുവരികയായിരുന്ന പറശ്ശിനിക്കടവ് സ്വദേശിനി ശ്രീരേഖ രവീന്ദ്രൻ (66) നിര്യാതയായി. കുറച്ചുനാളായി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 15-07-2026 ബുധനാഴ്ച ഉച്ചയ്ക്ക് 2.20-ന് അതിഥി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. എം. കെ. രവീന്ദ്രനാണ് ഭർത്താവ്. മക്കൾ: സ്വപ്നിൽ …
-
MumbaiUncategorized
മുംബൈയിലെ മലയാളി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മാറ്റുരയ്ക്കാം; പൻവേലിൽ കെ.സി.എസ്. പൂക്കള മത്സരം ആഗസ്റ്റിൽ:ഒന്നാം സമ്മാനം 25,000 രൂപ!
റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്.) പൻവേലിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ബൃഹത്തായ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 …
-
MumbaiUncategorized
പൻവേലിൽ ഫോട്ടോഗ്രാഫർമാരുടെ മഹാസംഗമം; സാങ്കേതിക മികവും തൊഴിൽ നിലവാരവും ഉയർത്താൻ മലയാളി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
റായ്ഗഡ്: ഫോട്ടോഗ്രാഫർമാരുടെ സാങ്കേതിക മികവും തൊഴിൽരംഗത്തെ പ്രൊഫഷണൽ നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ഫോട്ടോഗ്രാഫി പരിശീലന ക്യാമ്പ് പൻവേലിലെ അറ്റാസ റിസോർട്ടിൽ വിജയകരമായി നടന്നു. ജൂലൈ 15-നായിരുന്നു ക്യാമ്പ്. അസോസിയേഷൻ ചെയർമാനും പ്രമുഖ …
-
MumbaiUncategorized
നീറ്റ് ക്രമക്കേട്: മുംബൈ ആസാദ് മൈതാനത്ത് സിജെപി പ്രതിഷേധം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കവിതയും പാട്ടും
മുംബൈ: നീറ്റ്, ടിഇടി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും മുംബൈയിലെ ആസാദ് മൈതാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും വേറിട്ട രീതിയിൽ നടത്തിയ …
-
MumbaiUncategorized
800 പേരുടെ സ്ഥാനത്ത് 3,500 തടവുകാർ! ആർതർ റോഡും താനെയും കടുത്ത പ്രതിസന്ധിയിൽ; മഹാരാഷ്ട്രയിൽ ജയിലുകൾ നിറയുമ്പോൾ
മുംബൈ:മഹാരാഷ്ട്രയിലെ ജയിലുകൾ തടവുകാരെ ഉൾക്കൊള്ളാനാകാതെ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ജയിലുകളുടെ യഥാർത്ഥ ശേഷിയേക്കാൾ വളരെക്കൂടുതൽ തടവുകാരെയാണ് ഇപ്പോൾ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തടവറകളിൽ നിലവിൽ ശേഷിയുടെ 173 ശതമാനത്തോളം ആളുകളുണ്ട്. മുംബൈ സെൻട്രൽ ജയിൽ (ആർതർ റോഡ് ജയിൽ), താനെ സെൻട്രൽ …