അന്ധേരി മലയാളി സമാജം വാർഷിക പൊതുയോഗം ആഗസ്റ്റ് 16-ന്; ഓണാഘോഷവും വാർഷിക സമ്മേളനവും ചർച്ചയാകും

by WhatsUp Mumbai

മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം ആഗസ്‌റ്റ് മാസം പതിനാറാം തീയതി (16-08-2026) വൈകുന്നേരം നാലുമണിക്ക് നടക്കും. അന്ധേരി പൂനം നഗറിലെ ധൊളാക്കിയ അപാർട്ട്മെൻ്റിലുള്ള മഹാകാളി അയ്യപ്പ സേവാസംഘം ഓഫീസാണ് പൊതുയോഗത്തിന് വേദിയാകുന്നത്. സമാജം പ്രസിഡൻ്റ് അഡ്വ. കെ. ബാലകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവുചെലവു കണക്കുകൾ എന്നിവയുടെ അവതരണവും വിലയിരുത്തലും പൊതുയോഗത്തിൽ നടക്കും. ഇതോടൊപ്പം വരാനിരിക്കുന്ന സെപ്റ്റംബർ 27-ലെ വാർഷിക സമ്മേളനത്തിൻ്റെയും ഓണാഘോഷത്തിൻ്റെയും കാര്യപരിപാടികൾ സംബന്ധിച്ച നിർണായക തീരുമാനങ്ങളും യോഗത്തിൽ കൈക്കൊള്ളുന്നതാണ്. പുതിയ ഓഡിറ്ററുടെ നിയമനവും ചർച്ചാവിഷയമാകും.

പൊതുയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബുവുമായി 9820063617 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

You may also like