മുംബൈയിലെ മലയാളി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മാറ്റുരയ്ക്കാം; പൻവേലിൽ കെ.സി.എസ്. പൂക്കള മത്സരം ആഗസ്റ്റിൽ:ഒന്നാം സമ്മാനം 25,000 രൂപ!

by WhatsUp Mumbai

റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്.) പൻവേലിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ബൃഹത്തായ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 25 ന് ഉച്ചകഴിഞ്ഞ് 3  മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒരു ടീമിന് 500 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 15 ന് മുൻപായി കെ. സി. എസ്. പൻവേൽ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവുമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്.

അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക 

ജനറൽ കൺവീനർ അനിൽ കുമാർ പിള്ള (8879511868), സെക്രട്ടറി മുരളി കെ. നായർ (ഫോൺ: 9324929113), പ്രസിഡന്റ് മനോജ് കുമാർ എം. എസ്. (ഫോൺ: 9967327424)

You may also like