നീറ്റ് ക്രമക്കേട്: മുംബൈ ആസാദ് മൈതാനത്ത് സിജെപി പ്രതിഷേധം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കവിതയും പാട്ടും

by WhatsUp Mumbai

മുംബൈ: നീറ്റ്, ടിഇടി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും മുംബൈയിലെ ആസാദ് മൈതാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും വേറിട്ട രീതിയിൽ നടത്തിയ ഈ ഡൽഹി മോഡൽ സമരത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

സിജെപി തലവൻ അഭിജിത് ദിപ്‌കെയെ സമരത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കുന്ന കാര്യം മുൻകൂട്ടി സ്ഥിരീകരിച്ചിരുന്നില്ല. പൊലീസിന്റെ അനുമതിയോടെ നടത്തിയ ഒറ്റദിവസത്തെ ഈ സമരത്തിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

You may also like