വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഇരുപത്തിയാറാമത് വാർഷികത്തിൻ്റേയും ഓണാഘോഷത്തിൻ്റേയും ഭാഗമായി പൂക്കള മത്സരവും പായസ പാചക മത്സരവും സംഘടിപ്പിക്കുന്നു. പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം അയ്യായിരത്തൊന്ന് രൂപയുമാണ്. പായസ പാചക മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരത്തൊന്ന് രൂപയും …
Mumbai
-
MumbaiNews
പുതിയ എൻആർകെ ഡെവലപ്‌മെന്റ് ഓഫീസർക്ക് ആത്മയുടെ സ്വീകരണം; മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം
മുംബൈ : മുംബൈയിലെ പുതിയ എൻ.ആർ.കെ. (NRK) ഡെവലപ്മെന്റ് ഓഫീസറുമായി നിയമിതനായ അരുൺ ആർ. ബി.ക്ക് ഓൾ താണെ മലയാളി അസോസിയേഷൻ (ATMA) പ്രതിനിധി സംഘം സ്വീകരണം നൽകി. വാഷിയിലെ കേരള ഹൗസിൽ വെച്ചായിരുന്നു സ്വീകരണ ചടങ്ങ്. ATMA പ്രതിനിധികൾ അദ്ദേഹത്തിന് …
-
നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 ഞായറാഴ്ച നെരൂൾ സെക്ടർ 19-എയിലെ ഭാനുഷാലി വാടി ഹാളിൽ വിപുലമായി സംഘടിപ്പിക്കും. മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് …
-
MumbaiNews
സീവുഡ്‌സ് മലയാളി സമാജം സിൽവർ ജൂബിലി നിറവിൽ: പൂതനും തിറയും ഭീമൻ പൂക്കളവുമായി ‘ഓണം ഓപ്പുലൻസ് 2026’ ഓഗസ്റ്റ് 22-ന് നെക്‌സസ് മാളിൽ
നവിമുംബൈ :കേട്ടു കേൾവി മാത്രമുള്ളപൂതനും തിറയും വേടന്മാരും ആർപ്പു വിളിച്ച് കൊണ്ട് നവി മുംബൈയിലെത്തുന്നു. സീവുഡ്‌സ് മലയാളി സമാജവും സീവുഡ്സിലെ നെക്സസ് മാളും കൈ കോർത്താണ് ഓണം ഓപ്പുലൻസ് എന്ന ആഘോഷം ഒരുക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിൻ്റെ …
-
MumbaiNews
നവി മുംബൈയിൽ ഞെട്ടിക്കുന്ന സംഭവം: ഓല ഡ്രൈവർക്ക് ക്രൂരമർദ്ദനം; കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം യാത്ര
നവി മുംബൈ: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ടാക്സി ഡ്രൈവറെ കാറിന്റെ മുന്നിലെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ഭീതിജനകമായി വണ്ടിയോടിച്ചു പോയതായി പരാതി. അക്രമിയുടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ നൈഗാവ് സ്വദേശി പ്രദീപ്കുമാർ പാണ്ഡെ (27) എന്ന ഓല ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
MumbaiNews
നികുതി വർധനവ് : പ്രതിഷേധവുമായി താനെയിലെ നിവാസികൾ; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ (TMC) നിർദ്ദേശിച്ച സ്വത്ത് നികുതി വർധനവിനെതിരെ നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വാസസ്ഥല കെട്ടിടങ്ങൾക്ക് 12 ശതമാനവും വാണിജ്യ/വാണിജ്യേതര സ്ഥാപനങ്ങൾക്കു 20 ശതമാനം വരെയുമാണ് നികുതി വർധിപ്പിക്കാൻ TMC നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ നഗരത്തിൽ …
-
MumbaiNews
നവി മുംബൈയിൽ ഗുരുദേവ ജയന്തി ആഘോഷം: നടൻ നിർമൽ പാലാഴി മുഖ്യാതിഥി; സോപാന സംഗീതവും സാംസ്‌കാരിക സമ്മേളനവും പ്രധാന ആകർഷണം
നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ് , നെരൂൾ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വച്ചാണ് അഘോഷ പരിപാടികൾ. …
-
MumbaiNews
മഹാരാഷ്ട്രയിൽ പാമ്പുകടി മരണങ്ങൾ ഉയരുന്നു; വിവരങ്ങൾ കൈമാറുന്നത് നിർബന്ധമാക്കി സർക്കാർ: 3 വർഷത്തിനിടെ 656 ജീവനുകൾ പൊലിഞ്ഞു
മുംബൈ: ഭീതി പരത്തി തുടർച്ചയായുണ്ടാകുന്ന പാമ്പുകടികളും മരണങ്ങളും തടയാൻ കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. ഇനിമുതൽ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട വൻ അപകടാവസ്ഥയുള്ള രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈബിൾ ഡിസീസ്) ഉൾപ്പെടുത്തി. 2023 ഏപ്രിൽ മുതൽ 2026 മാർച്ച് …
-
MumbaiNews
ഘാട്കോപ്പർ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ: ട്രെയിനിന് മുകളിൽ കയറി യുവാവ്; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ; ട്രെയിൻ സർവീസുകൾ 20 മിനിറ്റ് വൈകി
മുംബൈ: മുംബൈ സെൻട്രൽ റെയിൽവേയിലെ ഘട്കോപ്പർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി നാടകീയ സംഭവങ്ങൾ. നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിന് മുകളിൽ കയറിനിന്ന യുവാവിന് വൻതോതിൽ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തെത്തുടർന്ന് സെൻട്രൽ റെയിൽവേ പാതയിൽ സർവീസുകൾ 20 മിനിറ്റോളം തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോമിൽ …
-
MumbaiNews
നവി മുംബൈയിൽ 150-200 വർഷം പഴക്കമുള്ള അപൂർവ്വ നിർമ്മിതി കണ്ടെത്തി; പൈതൃക സംരക്ഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ
നവി മുംബൈ: നവി മുംബൈയിലെ എം.ഐ.ഡി.സി (MIDC) വ്യവസായ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 150 മുതൽ 200 വർഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ചരിത്രപ്രാധാന്യമുള്ള നിർമ്മിതി കണ്ടെത്തി. തുർഭ മേഖലയ്ക്ക് സമീപമാണ് കല്ലിൽ തീർത്ത ഈ പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് …