നവി മുംബൈയിൽ ഗുരുദേവ ജയന്തി ആഘോഷം: നടൻ നിർമൽ പാലാഴി മുഖ്യാതിഥി; സോപാന സംഗീതവും സാംസ്‌കാരിക സമ്മേളനവും പ്രധാന ആകർഷണം

by WhatsUp Mumbai

നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ് , നെരൂൾ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 

ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വച്ചാണ് അഘോഷ പരിപാടികൾ. സിനിമാ നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായിരിക്കും. സിനിമാ നിർമാതാവ് മുരളി മാട്ടുമ്മൽ വിശിഷ്ടാതിഥിയും.  പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരി ഗോവിന്ദനും സംഘവും ഗുരുദേവ കൃതികളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന സോപാന സംഗീതം, സമിതി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം , മെറിറ്റ് അവാർഡ് വിതരണം, ചതയസദ്യ എന്നിവയുണ്ടാകും.

സാംസ്‌കാരിക സമ്മേളനത്തിൽ സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ അധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ് , വൈ. ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി.കെ. പവിത്രൻ, വനിതാ വിഭാഗം സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ,  നിർമൽ പാലാഴി, മുരളി മാട്ടുമ്മൽ എന്നിവർ പ്രസംഗിക്കും.

28 നു രാവിലെ 6.45 നു നടക്കുന്ന ഗുരുപൂജയോടെ ആഘോഷപരിപാടികൾ ആരംഭിക്കും. തുടർന്ന് ഗണപതി ഹോമം, ഉഷ:പൂജ, ഗുരുഭാഗവത പാരായണം,  കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം , മെറിറ്റ് അവാർഡ് വിതരണം. തുടർന്ന് ചതയ സദ്യ. വി.പി. പ്രദീപ് കുമാർ സ്വാഗതവും കെ. സുനിൽകുമാർ കൃതജ്ഞതയും പറയും. സമിതി സാംസ്‌കാരിക വിഭാഗം സെക്രട്ടറികൂടിയായ രാധാകൃഷ്ണ പണിക്കർ പരിപാടികൾ നിയന്ത്രിക്കും.

You may also like