താനെ : കേരളീയ സമാജം ഡോംബിവ്ലിയുടെ സെപ്റ്റംബർ മാസ സാഹിത്യസായാഹ്നം “കണക്കൂരിൻ്റെ കഥായനങ്ങൾ” നടന്നു. സെപ്റ്റംബർ 13-ന് മോഡൽ സ്കൂൾ പാണ്ഡുരംഗവാടിയിലെ A/c ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കേരളീയ സമാജം ആർട്ട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. ചർച്ചാവേദിയുടെ ഉദ്ഘാടനവും നിയന്ത്രണവും മാദ്ധ്യമപ്രവർത്തകനായ എം. ജി അരുൺ നിർവ്വഹിച്ചു.
എഴുത്തുകാരനായ കണക്കൂർ ആർ. സുരേഷ്കുമാർ രചിച്ച കഥകളുടെ അവലോകനത്തിൽ സാഹിത്യ സഹയാത്രികരായ ലിനോദ് വർഗ്ഗീസ്, നാരായണൻകുട്ടി ആർ, സന്തോഷ് പല്ലശ്ശന, അമ്പിളി കൃഷ്ണകുമാർ, ലീന നായർ, കെ. രാജൻ, വിജയ മേനോൻ, തുളസി മണിയാർ, സുനി സോമരാജൻ, ഡോ. പി .പി രാധാകൃഷ്ണൻ, ഉണ്ണി ചങ്കത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, സുരേഷ് നായർ, സുനിൽ കല്ലിക്കട, സി. എച്ച് ബാലക്കുറുപ്പ്, ഓമനക്കുട്ടൻ നെടുമുടി, മിനി വേണുഗോപാൽ, കെ. എ. ജി വർഗ്ഗീസ് എന്നിവർ പങ്കാളികളായി.
കണക്കൂർ ആർ. സുരേഷ്കുമാർ മറുപടിപ്രസംഗവും കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ നന്ദിപ്രകടനവും നടത്തി.