പുലർച്ചെ മുതൽ അർധരാത്രി വരെ നീണ്ട നൃത്തവിരുന്ന്! നവി മുംബൈയെ വിസ്മയിപ്പിച്ച് ‘ഘുങ്രൂ സീസൺ 6’; കൈയടിച്ച് കലാപ്രേമികൾ

by admin

നവി മുംബൈ: ഭാരതത്തിന്റെ സമ്പന്നമായ നൃത്തപൈതൃകത്തിന് ആദരവർപ്പിച്ച് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ നൃത്തോത്സവങ്ങളിലൊന്നായ സിന്ധു നായരുടെ ‘ഘുങ്രൂ സീസൺ 6’ നവി മുംബൈയിൽ വൻ വിജയമായി അരങ്ങേറി. ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷൻ (IFTCA), ഷിംലയിലെ ഓൾ ഇന്ത്യ ആർട്ടിസ്റ്റ് അസോസിയേഷൻ (AIAA) എന്നിവയുമായി സഹകരിച്ച് വാശിയിലെ സിഡ്കോ (CIDCO) ഓഡിറ്റോറിയത്തിലായിരുന്നു ഈ മെഗാ നൃത്തോത്സവം സംഘടിപ്പിച്ചത്. ജൂൺ 21 ഞായറാഴ്ച പുലർച്ചെ 7.30 മുതൽ രാത്രി 11.30 വരെ നീണ്ടുനിന്ന പരിപാടിയിൽ കലയോടുള്ള അഭിനിവേശവും മികവും മാത്രമായിരുന്നു മാനദണ്ഡം. പങ്കെടുക്കുന്നവരിൽ നിന്ന് പ്രവേശന ഫീസോ കാണികളിൽ നിന്ന് ടിക്കറ്റ് നിരക്കോ ഈടാക്കാത്ത തികച്ചും വാണിജ്യേതരമായ ജനകീയ സാംസ്കാരിക കൂട്ടായ്മയായിരുന്നു ഇത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റിഇരുപതിലേറെ നൃത്ത ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 1,600-ൽ പരം കലാകാരന്മാരാണ് വേദിയിൽ അണിനിരന്നത്. ക്ലാസിക്കൽ, ഫോക്ക്, വെസ്റ്റേൺ, ബോളിവുഡ്, കണ്ടെംപററി, സെമി ക്ലാസിക്കൽ തുടങ്ങിയ വ്യത്യസ്ത നൃത്തരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക വിരുന്ന് നവി മുംബൈയ്ക്ക് വേറിട്ട ദൃശ്യാനുഭവമായി. നവി മുംബൈയെ ഇന്ത്യയുടെ അടുത്ത സാംസ്കാരിക ഹബ്ബായി മാറ്റുകയാണ് തങ്ങളുടെ സ്വപ്നമെന്നും അർഹരായ കലാകാരന്മാർക്ക് അവസരമൊരുക്കാനും നൃത്ത പാരമ്പര്യം വരുംതലമുറയ്ക്ക് പകർന്നു നൽകാനുമുള്ള സാംസ്കാരിക മുന്നേറ്റമാണ് ‘ഘുങ്രൂ’ എന്നും ഫൗണ്ടർ സിന്ധു നായർ ചടങ്ങിൽ വ്യക്തമാക്കി.

നവി മുംബൈ മേയർ സുജാത സൂരജ് പാട്ടീൽ, ഡെപ്യൂട്ടി മേയർ ദശരഥ് ഭഗത്, മുൻ എംപി സഞ്ജീവ് നായിക്, മുൻ എംഎൽഎ സന്ദീപ് നായിക്, കോർപ്പറേറ്റർ നേത്ര ഷിർക്കർ, മുൻ കോർപ്പറേറ്റർ രാജു ഷിൻഡെ, പ്രഭാദേവി ശ്രീ സിദ്ധിവിനായക് ക്ഷേത്രം ട്രസ്റ്റി രാജാറാം ദേശ്മുഖ്, എൻഎംഎംസി മുൻ കോർപ്പറേറ്റർ വൈശാലി നായിക്, കൽപ്പന സഞ്ജീവ് നായിക്, കല്യാണി സന്ദീപ് നായിക്, കാജൽ സാഗർ നായിക് എന്നിവർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി. സിആർപിഎഫ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രൺദീപ് ദത്ത, മിസിസ് ഇന്ത്യ ഏഷ്യ 2024 ഋതു ദത്ത, സെലിബ്രിറ്റി ഗസ്റ്റ് സന്ദീപ് രാമചന്ദ്ര ജാദവ്, അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ചിരന്തൻ ദാസ്, സംവിധായകനും എഴുത്തുകാരനുമായ സഫ്ദർ അബ്ബാസ്, ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ എ.എം. തുറസ്, തിരക്കഥാകൃത്തും നടനുമായ മയൂർ പുരി, ‘കെയർ ഫോർ മുംബൈ’ ഭാരവാഹികളായ നവാസ് എൻ.കെ, പ്രിയ വർഗീസ്, ശിവസേന സൗത്ത് ഇന്ത്യൻ സെൽ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ജയന്ത് നായർ എന്നിവരും പങ്കെടുത്തു.

​സിഎ എൻ.ആർ. പരമേശ്വരൻ, ലയൺ അനൂപ് തർവാണി, ലയൺ മീന തർവാണി, ലോക്മത് മീഡിയ സീനിയർ വൈസ് പ്രസിഡന്റും നാഷണൽ ഹെഡുമായ വിജയ് ശുക്ല, നവഭാരത് പ്രസ് ഡിജിഎം സച്ചിൻ കാംഖർ, അന്താരാഷ്ട്ര നർത്തകൻ സന്ദീപ് സോപാർക്കർ, കലാശ്രീ ലത സുരേന്ദ്രൻ, ഗുരു ജയശ്രീ നായർ, പ്രശസ്ത നൃത്ത കൊറിയോഗ്രാഫർമാരായ ഫുൽവ ഖാംകർ, ജീത് സിംഗ്, ജാവേദ് സനിധി എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വ്യവസായികളും വിദ്യാഭ്യാസ വിദഗ്ധരും കലാപ്രേമികളും നർത്തകരെ പ്രോത്സാഹിപ്പിക്കാൻ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ സംസ്കാരങ്ങളെ ഒരൊറ്റ വേദിയിൽ അണിനിരത്തിയ ‘ഘുങ്രൂ സീസൺ 6’ അതിന്റെ ദേശീയ ജനപ്രീതി ഒരിക്കൽക്കൂടി തെളിയിച്ചാണ് സമാപിച്ചത്.

You may also like