മുംബൈയുടെ അക്ഷീണമായ തിരക്കിനിടയിൽ, വിശ്വാസത്തിന്റെയും ആത്മീയ ശാന്തതയുടെയും 2 ദീപശിഖയായി കഴിഞ്ഞ 27 ആ വർഷങ്ങളായി പ്രകാശിക്കുന്ന ഒരു നാമമാണ് ജ്യോതിഷ പണ്ഡിതൻ എം. പി. ആർ.പണിക്കർ.

1999-ൽ മുംബൈയിലെത്തിയ ഈ കേരളീയ – ജ്യോതിഷാചാര്യൻ, ഇന്നോളം ആയിരക്കണക്കിന് ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ ദിശ കാട്ടിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് മഞ്ഞപ്ര എന്ന ഗ്രാമത്തിൽ ജനിച്ച്, പാരമ്പര്യ ജ്ഞാനത്തിന്റെ കരുത്തുമായി മുംബൈയിലെത്തിയ അദ്ദേഹം ഇന്ന് പ്രവാസ ലോകത്തിന്റെയാകെ അഭിമാനമാണ്. തന്റെ ഗുരുനാഥനായ പാടൂർ മുരളീധരൻ പണിക്കരുടെ അനുഗ്രഹത്തെ എപ്പോഴും വഴികാട്ടിയായി കരുതുന്ന എം. പി. ആർ. പണിക്കർ, പാരമ്പര്യത്തിന്റെ ആഴവും ശാസ്ത്രീയ കൃത്യതയും സമന്വയിപ്പിച്ചാണ് ജ്യോതിഷ പ്രവചനങ്ങൾ നടത്തുന്നത്. അവ വെറും പ്രവചനങ്ങൾ മാത്രമല്ല, മനുഷ്യരുടെ പ്രായോഗിക ജീവിതപ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ഓരോ നിർദേശവും അനേകർക്ക് ജീവിതത്തിലെ വലിയ വഴിത്തിരിവുകളായി മാറിയിട്ടുണ്ട്.
‘എം. പി. ആർ. പണിക്കർ’ എന്ന ജ്യോതിഷ പണ്ഡിതന്റെ അസാധാരണമായ ജീവിതാനുഭവങ്ങളിലേക്കും അദ്ദേഹത്തിന്റെ ജ്യോതിഷ കാഴ്ചപ്പാടുകളിലേക്കും വെളിച്ചം വീശുന്ന പ്രത്യേക ലേഖനം.
പാരമ്പര്യവും പരിചയവും കൈകോർക്കുന്ന ജ്യോതിഷ ദർശനം
പാരമ്പര്യമായി പകർന്നു കിട്ടിയ അറിവുകളെ കാലത്തിനനുസരിച്ച് ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്നതിലാണ് എം. പി. ആർ. പണിക്കരുടെ വിജയം. കേവലം ഭാവിയെക്കുറിച്ച് പറയുന്നതിലപ്പുറം, പ്രതിസന്ധികളിൽ ഉഴലുന്ന മനുഷ്യർക്ക് പ്രായോഗികവും യുക്തിസഹവുമായ പരിഹാരങ്ങൾ നിർദേശിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഈ സവിശേഷമായ സമീപനമാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതും.

വിശ്വാസത്തിൽ നിന്ന് ദിശാബോധത്തിലേക്ക്: ജ്യോതിഷത്തിന്റെ പുതിയ മുഖം
കാലം മാറിയതിനനുസരിച്ച് ആളുകൾ ജ്യോതിഷത്തെ സമീപിക്കുന്ന രീതിയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് എം. പി. ആർ. പണിക്കർ വ്യക്തമാക്കുന്നു.
”ഒരിക്കൽ കേവലം ഭക്തിയോടെയും ചോദ്യങ്ങളില്ലാത്ത വിശ്വാസത്തോടെയുമാണ് ആളുകൾ ജ്യോതിഷിയെ സമീപിച്ചിരുന്നതെങ്കിൽ, ഇന്നത്തെ തലമുറ കൂടുതൽ ബോധവാന്മാരാണ്. ‘എപ്പോൾ?’, ‘എന്തുകൊണ്ട്?’, ‘എങ്ങനെ?’ എന്നിങ്ങനെ കൃത്യമായ ചോദ്യങ്ങളുമായാണ് അവർ വരുന്നത്. അവർക്ക് വ്യക്തമായ ഉത്തരങ്ങൾ വേണം.”
ഇന്ന് ജ്യോതിഷം ഭയം ജനിപ്പിക്കുന്ന ഒരു ഉപാധിയല്ല; മറിച്ച് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കാനുള്ള ഒരു മാർഗ്ഗദർശിയാണ്. വിവാഹം, കരിയർ തുടങ്ങിയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ കൃത്യതയും ആത്മവിശ്വാസവും നൽകുന്ന ഒരു നല്ല വഴികാട്ടിയായി ജ്യോതിഷം മാറിയിരിക്കുന്നു.

മുംബൈയുടെ അതിവേഗ ജീവിതത്തിൽ ഒരാശ്വാസം
മത്സരങ്ങളും കഠിനമായ അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ് മുംബൈയിലെ ജീവിതം. ഈ വേഗതയേറിയ നഗരസാഹചര്യത്തിൽ, മാനസികമായ ആശ്വാസവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസവുമാണ് ജ്യോതിഷത്തിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. ജോലി, ബിസിനസ്സ്, സാമ്പത്തിക നിക്ഷേപങ്ങൾ, വിവാഹം, ഭവന നിർമ്മാണം തുടങ്ങി ജീവിതത്തിലെ ഓരോ നിർണ്ണായക ഘട്ടങ്ങളിലും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ട്, ജ്യോതിഷത്തെ നഗരജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ജാതി-മത അതിരുകളില്ലാത്ത സ്വീകാര്യത
ജാതി, മത, വർഗ്ഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും എം. പി. ആർ. പണിക്കരെ തേടിയെത്തുന്നു. പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾ മുതൽ സാധാരണക്കാർ വരെ നീളുന്ന ഒരു വലിയ വിശ്വാസവലയം അദ്ദേഹത്തിനുണ്ട്. ജ്യോതിഷത്തെ വെറുമൊരു പ്രവചന ശാസ്ത്രമായി മാത്രമല്ല, മനുഷ്യന്റെ ആത്മബോധത്തെയും മാനസികാവസ്ഥയെയും ഉണർത്തുന്ന ഒരു ജ്ഞാനപരമ്പരയായാണ് അദ്ദേഹം കാണുന്നത്. ഒരു വ്യക്തിയുടെ സ്വഭാവത്തെയും ജീവിത സാഹചര്യങ്ങളെയും ആഴത്തിൽ മനസ്സിലാക്കി സഹായിക്കുന്ന ഈ രീതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്.
കുടുംബബന്ധങ്ങളിലെ സമതുലിതാവസ്ഥയ്ക്ക് വഴികാട്ടി
ആധുനിക കാലത്തെ തിരക്കുകൾക്കിടയിൽ കുടുംബബന്ധങ്ങളിലും മാനസികാരോഗ്യത്തിലും പ്രതിസന്ധികൾ വർദ്ധിച്ചു വരികയാണ്. ഇവിടെയും ജ്യോതിഷം ഒരു മികച്ച കൗൺസിലറുടെ പങ്ക് വഹിക്കുന്നു. ജാതക വിശകലനത്തിലൂടെ വ്യക്തികളുടെ സ്വഭാവ സവിശേഷതകളും ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ്, അവയെ സമതുലിതമായി കൈകാര്യം ചെയ്യാനുള്ള നിർദേശങ്ങൾ അദ്ദേഹം നൽകുന്നു. ഇത് പല കുടുംബങ്ങളിലും പരസ്പര ധാരണയും സൗഹൃദവും വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്.

ആത്മീയ സേവനവും സാമൂഹിക സജീവതയും
ദേവപ്രശ്നം, താംബൂല പ്രശ്നം തുടങ്ങിയ ജ്യോതിഷ ശാഖകളിൽ അപാരമായ പ്രാവീണ്യമുള്ള ജ്യോതിഷ പണ്ഡിതനാണ് എം. പി. ആർ. പണിക്കർ. ജ്യോതിഷ രംഗത്തെ തിരക്കുകൾക്കിടയിലും നവിമുംബൈയിലെ പ്രമുഖ മലയാളി സമാജങ്ങളിൽ ഭാരവാഹിയായും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ മുംബൈയിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗങ്ങളിലും ശക്തമായ സാന്നിധ്യമാണ് അദ്ദേഹം.

പ്രതീക്ഷയുടെ വെളിച്ചമായി ഒരു ആത്മീയ യാത്ര
മുംബൈ നഗരത്തിന്റെ തിരക്കുകളിലും മാനസിക സംഘർഷങ്ങളിലും വഴിമുട്ടി നിൽക്കുന്ന അനേകം മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകിയ ഒരു ആത്മീയ യാത്രയാണ് എം. പി. ആർ. പണിക്കരുടേത്. പ്രവചനങ്ങളെ വെറുമൊരു അതിരാക്കി നിർത്താതെ, മനുഷ്യജീവിതം കൂടുതൽ വ്യക്തവും സമാധാനപൂർണ്ണവുമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ തേടിയെത്തുന്ന ഓരോരുത്തർക്കും അത് വെറുമൊരു കൂടിക്കാഴ്ചയല്ല– മറിച്ച്, ജീവിതത്തെ മാറ്റിമറിക്കുന്ന വലിയൊരു അനുഭവമായി മാറുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph : +91 98214 24978