149
കൊച്ചി : പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ എത്തിയ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് ഇദ്ദേഹം പെരുമ്പാവൂരിൽ എത്തിയത്. അപകടത്തെ തുടർന്ന് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതിനുമുൻപും ഇതേ പാറമടയിൽ യുവാക്കൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ പതിവായതിനെ തുടർന്ന് ഈ പാറമടയിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയിരുന്നതാണ്. ഈ നിരോധനം നിലനിൽക്കവെയാണ് വീണ്ടുമൊരു ദരുന്തം കൂടി സംഭവിച്ചിരിക്കുന്നത്.