സുരക്ഷിതം, ബഡ്ജറ്റിലൊതുങ്ങും, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തൊട്ടടുത്ത്! മുംബൈയിൽ ഫാമിലിക്കൊപ്പം തങ്ങാൻ ഇതിലും മികച്ച ഒരിടമില്ല

by admin

മുംബൈ : സ്വപ്നങ്ങളുടെ നഗരമായ മുംബൈ കാണാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ലോക്കൽ ട്രെയിനുകളുടെ വേഗതയും, മറൈൻ ഡ്രൈവിലെ സായാഹ്നങ്ങളും, ബോളിവുഡിന്റെ തിളക്കവുമെല്ലാം ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ്. പക്ഷേ, കുടുംബത്തോടൊപ്പം മുംബൈയിലേക്ക് വണ്ടി കയറാൻ തുടങ്ങുമ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമുണ്ട്— “സുരക്ഷിതവും ബഡ്ജറ്റിലൊതുങ്ങുന്നതുമായ ഒരു താമസം എവിടെ കിട്ടും?” ടൂറിസ്റ്റ് കേന്ദ്രങ്ങളോട് അടുത്തുള്ളതും, ഫാമിലിക്കൊപ്പം സമാധാനമായി തങ്ങാൻ കഴിയുന്നതുമായ ഒരിടം കണ്ടെത്തുക മുംബൈ പോലുള്ള ഒരു മെട്രോ സിറ്റിയിൽ അത്ര എളുപ്പമല്ല. എന്നാൽ ഇനി ആ ആകുലതകൾക്ക് വിട നൽകാം! മുംബൈയുടെ ഹൃദയതുടിപ്പുകൾക്കൊപ്പം പണച്ചെലവില്ലാതെ ആഡംബരത്തോടെ താമസിക്കാൻ ഇതാ ഒരു സുഖവാസകേന്ദ്രം.



​കഴിഞ്ഞ നാല് വർഷമായി മലയാളികളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിജയകരമായി പ്രവർത്തിക്കുന്ന ‘ഹോട്ടൽ ആർട്സ് പാലസും’ (Hotel Art’s Palace) ‘ഹോട്ടൽ ആർട്സ് ഇന്റർനാഷണൽ (Hotel Art’s International) ആണ് ഇന്ന് മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. പ്രമുഖ ആഗോള ബുക്കിംഗ് പ്ലാറ്റ്‌ഫോമായ Booking.com-ന്റെ വിശ്വസ്തതയാർന്ന ‘ട്രാവലർ റിവ്യൂ അവാർഡ്’ (8.0 റേറ്റിംഗ്) സ്വന്തമാക്കിയ ഈ ഹോട്ടലുകൾ, യാത്രക്കാർക്ക് കേവലമൊരു താമസസ്ഥലമല്ല, മറിച്ച് വീടുപോലെയുള്ള സുരക്ഷിതത്വവും ആഡംബരവും സമന്വയിക്കുന്ന ഒരു താവളമാണ്. ഒരേ മാനേജ്മെന്റിന് കീഴിൽ കൃത്യമായ ഗുണനിലവാരത്തോടെയാണ് ഈ രണ്ട് ഹോട്ടലുകളും പ്രവർത്തിക്കുന്നത്.

വിമാനത്താവളങ്ങൾക്കരികെ, ജൂഹു ബീച്ചിന്റെ വശ്യതയിൽ; ഇതാ മുംബൈയിലെ ഹോട്ടൽ ആർട്സ് ഇന്റർനാഷണൽ

മുംബൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്ത്, എല്ലാവിധ യാത്രാ-ചികിത്സാ സൗകര്യങ്ങളുടെയും കേന്ദ്രബിന്ദുവിലാണ് ഹോട്ടൽ ആർട്സ് ഇന്റർനാഷണൽ സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും (International Airport) ആഭ്യന്തര വിമാനത്താവളത്തിലേക്കും (Domestic Airport) ഇവിടെനിന്നും മിനിറ്റുകൾക്കകം എത്തിച്ചേരാനാകും. മുംബൈയുടെ പ്രശസ്തിയും സൗന്ദര്യവും വിളിച്ചോതുന്ന അലതല്ലുന്ന തിരമാലകൾ നിറഞ്ഞ ജൂഹു ബീച്ചിലേക്ക് (Juhu Beach) ഇവിടെനിന്നും വളരെ കുറഞ്ഞ ദൂരമേയുള്ളൂ എന്നത് വിനോദസഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള മികച്ച അവസരമൊരുക്കുന്നു.

യാത്രകൾക്ക് പുറമെ, അത്യാധുനിക വൈദ്യസഹായം ലഭ്യമാക്കുന്ന മുംബൈയിലെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളായ നാനാവതി ഹോസ്പിറ്റൽ (Nanavati Hospital), ഹിന്ദുജ ഹോസ്പിറ്റൽ (Hinduja Hospital), സൂര്യ ഹോസ്പിറ്റൽ (Surya Hospital) എന്നിവയെല്ലാം ഈ ഹോട്ടലിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും, അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്കും, മികച്ച ചികിത്സ തേടി മുംബൈയിൽ എത്തുന്നവർക്കും ഒരേപോലെ സുരക്ഷിതവും ആഡംബരപൂർണ്ണവുമായ താമസം ഹോട്ടൽ ആർട്സ് ഇന്റർനാഷണൽ ഉറപ്പുനൽകുന്നു.

കാഴ്ചകളിലേക്ക് ഇത്രയും എളുപ്പത്തിൽ!

​മുംബൈ നഗരത്തിന്റെ കൺജഷനുകളിൽ നിന്നും കോൺക്രീറ്റ് കാടുകളിൽ നിന്നും മാറി, പ്രകൃതിഭംഗിയും വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ലൊക്കേഷനാണിത്. പ്രശസ്തമായ ബോറിവാലി (West) ഗൊരായ് ഏരിയയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നത് ഇവിടുത്തെ വലിയൊരു പ്രത്യേകതയാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട എസ്സൽ വേൾഡ്, വാട്ടർ കിംഗ്ഡം, ഗൊരായ് ഫെറി എന്നിവടങ്ങളിലേക്ക് വെറും 1.4 കിലോമീറ്റർ ദൂരം മാത്രം.

പച്ചപ്പിന്റെ വശ്യതയാർന്ന സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് (6 കി.മീ)

ചരിത്രപ്രേമികളെ വിസ്മയിപ്പിക്കുന്ന പുരാതനമായ കൺഹേരി ഗുഹകൾ (12 കി.മീ)

പ്രകൃതിഭംഗി തുളുമ്പുന്ന ഗൊരായ് ഖാഡി (1.3 കി.മീ)

ഗാന്ധി ദർശൻ മ്യൂസിയം (4 കി.മീ)

ചോട്ടാ കാശ്മീർ ബോട്ട് ക്ലബ് (11 കി.മീ)

പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കെല്ലാം കൃത്യമായ യാത്രാസൗകര്യം ഇവിടെ നിന്ന് ലഭ്യമാണ്.

സ്വന്തം വീട്ടിലെപ്പോലെ ഒരു മടക്കം

ആധുനിക സൗകര്യങ്ങളോടെ അതീവ ഭംഗിയിൽ സജ്ജീകരിച്ച എയർകണ്ടീഷൻ ചെയ്ത മുറികളും, യാത്ര കഴിഞ്ഞെത്തി കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിക്കാൻ പറ്റിയ ഒരിടവും ഇവിടുത്തെ പ്രത്യേകതയാണ്. നമ്മുടെ സ്വന്തം മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്നതിനാൽ, വരുന്ന ഓരോ അതിഥിയോടും അതീവ സ്നേഹത്തോടെയും മാന്യതയോടെയുമാണ് ഇവിടുത്തെ ജീവനക്കാർ പെരുമാറുന്നത്. അന്യനാട്ടിൽ ഒരു മലയാളിത്തനിമയുള്ള ആതിഥ്യ മര്യാദ ലഭിക്കുന്നത് മുംബൈ പോലൊരു നഗരത്തിൽ വലിയൊരു ആശ്വാസമാണ്.

ഇവിടെയെത്തുന്ന സഞ്ചാരികൾ പൂർണ്ണ സംതൃപ്തിയോടെയും നിറഞ്ഞ പുഞ്ചിരിയോടെയും മാത്രമേ പടിയിറങ്ങാറുള്ളൂ. ഒരിക്കൽ ഇവിടെ താമസിച്ചവർ വീണ്ടും മുംബൈയിലെത്തുമ്പോൾ മറ്റ് ഓപ്ഷനുകൾ തിരയാറില്ല എന്നതുതന്നെയാണ് ഈ ഹോട്ടലുകളുടെ ഏറ്റവും വലിയ വിജയവും ക്വാളിറ്റിയും. ആരംഭകാലം മുതൽ ഇന്നുവരെ വിട്ടുവീഴ്ചയില്ലാതെ നിലനിർത്തുന്ന അതീവ വൃത്തിയുള്ള അന്തരീക്ഷം ആരെയും ആകർഷിക്കും.

​യാത്രയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്യാനുള്ള ആധുനിക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുംബൈ സന്ദർശിക്കുന്ന ഫാമിലികൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഒരേപോലെ അനുയോജ്യമായ നിരക്കിൽ മികച്ച പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യുന്ന ഹോട്ടൽ ആർട്സ് ഗ്രൂപ്പ് നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും. അടുത്ത തവണ മുംബൈ യാത്ര പ്ലാൻ ചെയ്യുമ്പോൾ താമസം ഇവിടെയാക്കൂ… ഹാപ്പി ജേർണി!



HOTEL ART’S INTERNATIONAL
Ph : 9074422859, 9867764010
Email id : hotelartsinternational@gmail.com

HOTEL ART’S PALACE
Ph:- 8879534329, 9892460167
Email id :- hotelartspalace@gmail.com

You may also like