ഭാണ്ടുപ്പിൽ സഹപാഠിയെ കൊലപ്പെടുത്തി മൃതദേഹം വിഹാർ തടാകത്തിൽ തള്ളി; മൂന്ന് സഹപാഠികൾ അറസ്റ്റിൽ

by WhatsUp Mumbai

മുംബൈ: ഭാണ്ടുപ്പിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14 വയസുകാരനെ സഹപാഠികളായ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. സ്കൂളിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് നയിച്ചതെന്നു പോലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം മൃതദേഹം വിഹാർ തടാകത്തിൽ തള്ളിയതായി അന്വേഷണത്തിൽ വ്യക്തമായി. 14 മുതൽ 15 വയസ്സ് വരെയുള്ള മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകം, അപഹരണം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

You may also like