362
മുംബൈ: സ്വകാര്യ വിമാനസേവന കമ്പനിയായ ഇൻഡിഗോ, മാർച്ച് 29 മുതൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറു നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന പ്രധാന സർവീസുകളാണിവ.
അഹമ്മദാബാദ്, ദിയു , ഗോവ, രാജ്കോട്ട്, ബെൽഗാവ്, കോഹ്ലാപൂർ എന്നിവയാണ് പുതിയ സർവീസുകൾ ലഭ്യമാകുന്ന നഗരങ്ങൾ. ചെറുദൂര യാത്രകൾക്കായി ഉപയോഗിക്കുന്ന വിമാനങ്ങളിലൂടെയാണ് സർവീസ് നടത്തുക.
പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ നവി മുംബൈയുടെയും സമീപ പ്രദേശങ്ങളുടെയും യാത്രക്കാർക്ക് നേരിട്ടുള്ള യാത്രാസൗകര്യം ലഭിക്കും. മുംബൈ വിമാനത്താവളത്തെ ആശ്രയിക്കേണ്ട സാഹചര്യം കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു.