ചലച്ചിത്ര ചിത്രീകരണത്തിൽ നിന്ന് 1.72 കോടി രൂപ; വെസ്റ്റേൺ റെയിൽവേയ്ക്ക് റെക്കോർഡ്

by WhatsUp Mumbai

മുംബൈ: ചലച്ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ചിത്രീകരിക്കാൻ അനുമതി നൽകിയതിലൂടെ വെസ്റ്റേൺ റെയിൽവേ കഴിഞ്ഞ ഒരു വർഷത്തിൽ 1 കോടി 72 ലക്ഷം രൂപ വരുമാനം നേടി. ഒരു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വരുമാനമാണിതെന്ന് റെയിൽവേ അറിയിച്ചു.

മുംബൈ ഉൾപ്പെടെയുള്ള വിവിധ പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും സിനിമ, പരസ്യചിത്രം, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ ചിത്രീകരണം നടന്നിരുന്നു. നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകിയതിലൂടെയാണ് ഈ തുക ലഭിച്ചത്.

ചിത്രീകരണത്തിനുള്ള നടപടികൾ ലളിതമാക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതാണ് വരുമാനം വർധിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

പൊതു ഗതാഗത സേവനത്തിന് പുറമെ ഇത്തരത്തിലുള്ള അധിക വരുമാന മാർഗങ്ങൾ റെയിൽവേയ്ക്ക് സാമ്പത്തിക ശക്തി നൽകുന്നുവെന്നാണ് വിലയിരുത്തൽ.

You may also like