123
മുംബൈ: കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും നഗരത്തിൽ ഉടൻ കുടിവെള്ള ക്ഷാമമുണ്ടാകില്ലെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) അറിയിച്ചു. നഗരത്തിന് വെള്ളം നൽകുന്ന തടാകങ്ങളിൽ ഇപ്പോഴും മതിയായ ജലസംഭരണം നിലനിൽക്കുന്നതിനാൽ ജൂലൈ വരെ വെള്ളവിതരണം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
നഗരത്തിന് കുടിവെള്ളം നൽകുന്ന ഏഴ് തടാകങ്ങളിലായി ഇപ്പോൾ ഏകദേശം 47 ശതമാനം വെള്ളം ശേഷിക്കുന്നതായി നഗരസഭ അറിയിച്ചു.
മുംബൈയിലെ കുടിവെള്ള വിതരണം ഭാത്സ, താൻസ, മോഡക് സാഗർ, അപർ വൈതർണ, മിഡിൽ വൈതർണ, തുൽസി, വിഹാർ എന്നീ ഏഴ് തടാകങ്ങളിലാണ് ആശ്രയിക്കുന്നത്.
അതേസമയം കടുത്ത ചൂട് തുടരുന്നതിനാൽ വെള്ളം പാഴാക്കാതെ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് നഗരവാസികളോട് BMC നിർദേശം നൽകി. നിലവിൽ വാട്ടർ കട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല എന്നും അധികൃതർ വ്യക്തമാക്കി.