കർക്കിടക വാവുബലി: വിപുലമായ ഒരുക്കങ്ങളോടെ കിസാൻ നഗർ അയ്യപ്പ പൂജാ സമിതി; ബലിതർപ്പണത്തിനായി ബുക്കിംഗ് ആരംഭിച്ചു

by WhatsUp Mumbai

താനെ : കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തിൽ പ്രതിവർഷം നടത്തി വരാറുള്ള കർക്കിടക വാവുബലി ചടങ്ങുകൾ ഈ വർഷവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5.30 മുതൽ എം. ഐ. ഡി. സി. റൈലാദേവി (ചെക്ക് നാക്ക) തലാവിൽ വെച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

മഹേഷ്‌ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ബലിതർപ്പണ ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9867790521, 9322997944, 9773100395 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അയ്യപ്പ പൂജാ സമിതി അറിയിച്ചു

You may also like