മുംബൈയിൽ തിരികെ നൽകിയത് 2.4 കോടിയുടെ 1,665 ഫോണുകൾ: വൻ നേട്ടവുമായി ജിആർപി

by WhatsUp Mumbai

മുംബൈ: കവർച്ച ചെയ്യപ്പെടുകയും കാണാതാവുകയും ചെയ്ത 2.4 കോടി രൂപ മൂല്യം വരുന്ന 1,665 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് തിരികെ നൽകി മുംബൈ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി). റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നും ട്രെയിനുകളിൽ നിന്നും മോഷണം പോയ ഫോണുകളാണ് പോലീസ് സംഘം കണ്ടെത്തിയത്.

വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ജിആർപി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇത്രയും ഫോണുകൾ തിരിച്ചെടുക്കാൻ സാധിച്ചത്. തുടർന്ന് ഫോണുകളുടെ യഥാർത്ഥ ഉടമസ്ഥരെ വിളിച്ചുവരുത്തി ഔദ്യോഗികമായി തിരികെ ഏൽപ്പിക്കുകയായിരുന്നു.

നഷ്ടപ്പെട്ടെന്ന് കരുതിയ വിലപിടിപ്പുള്ള ഫോണുകൾ സുരക്ഷിതമായി കൈകളിൽ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉടമകൾ. മുംബൈ ജിആർപിയുടെ ഈ വേഗത്തിലുള്ള നടപടിയെയും കാര്യക്ഷമമായ അന്വേഷണത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

You may also like