കവിയരങ്ങിൽ കവിത ചൊല്ലാൻ അവസരം; ‘പ്രതീക്ഷ ഫൗണ്ടേഷൻ’ കവിതകൾ ക്ഷണിക്കുന്നു

by WhatsUp Mumbai

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘അല്ലിയാമ്പൽ കടവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം. താല്പര്യമുള്ളവർ മൂന്ന് മിനിറ്റിൽ ചൊല്ലിത്തീർക്കാവുന്ന കവിതയുടെ കോപ്പി ഓഗസ്റ്റ് 12-ന് മുമ്പായി കൺവീനർ ഡോ. മിനി തോമസിന്റെ 9028692669 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.

ഓഗസ്റ്റ് 16-ന് വസായ് ബി.കെ.എസ്. സ്കൂളിൽ വെച്ചാണ് സാഹിത്യ ശില്പശാല നടക്കുന്നത്. പ്രമുഖ എഴുത്തുകാരൻ വി.ആർ. സുധീഷ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. സജിത് ഏവൂരേത്ത് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ സി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.

മത്സരത്തിൽ സമ്മാനാർഹമാകുന്ന സൃഷ്ടികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തിപത്രവും ചടങ്ങിൽ വെച്ച് സമ്മാനിക്കുന്നതാണ്.

രാജേന്ദ്രൻ കുറ്റൂർ, എ.എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികൾ ശില്പശാലയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like