മുംബൈ : ബസീൻ കേരള സമാജം (ബി കെ എസ് )മെഗാ ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് എട്ടിന് തുടക്കമാകും. ഓഗസ്റ്റ് 29, 30 തീയതികളിൽ വസായ് ബി കെ എസ് സ്കൂളിൽ വെച്ചാണ് പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. ഇതിനോടനുബന്ധിച്ച് കാരംസ്, ചെസ്സ്, ചീട്ടുകളി (28, 56, റമ്മി), സൗഹൃദ വടംവലി മത്സരങ്ങൾ ഓഗസ്റ്റ് 8, 16 തീയതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സ്പോർട്സ് കമ്മിറ്റി കൺവീനർ ബാബു പൂത്തിരിയുമായി (9850207300) ബന്ധപ്പെടേണ്ടതാണ്.
ഓഗസ്റ്റ് 23 മുതൽ 25 വരെ എല്ലാ കേരള സ്പെഷ്യൽ സാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ‘ഓണച്ചന്ത’ ബി കെ എസ് സ്കൂളിൽ പ്രവർത്തിക്കും. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വസായിലെ വളർന്നുവരുന്ന കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ‘കലാസന്ധ്യ’ നടക്കും.
ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മണി മുതൽ പൂക്കള മത്സരം, മാവേലി വരവേൽപ്പ്, ഗംഭീര ഓണസദ്യ എന്നിവയോടെ മെഗാ ഓണാഘോഷങ്ങൾ നടക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ കലാ കമ്മിറ്റി കൺവീനർ രാജു അയ്യരുമായി (9987593973) ബന്ധപ്പെടണം. ഓണസദ്യയ്ക്കുള്ള എൻട്രി പാസുകൾ സമാജം അംഗങ്ങൾ വീടുകളിൽ നേരിട്ടെത്തിച്ചു നൽകുന്നുണ്ട്.
എല്ലാ ഓണ പരിപാടികളിലും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പങ്കെുടുക്കണമെന്ന് ബി കെ എസ് ഓണാഘോഷ കമ്മിറ്റി ഭാരവാഹികളായ പി വി കെ നമ്പ്യാർ (പ്രസിഡന്റ് – 9930079652), എം കെ വിദ്യാധരൻ (ജനറൽ സെക്രട്ടറി – 9323399342), രാജേഷ് അയ്യർ (ട്രഷറർ – 9029133199), വിജയകുമാർ ആർ നായർ (ജോയിന്റ് സെക്രട്ടറി – 9765879786), ഷബിൻ പി ജോസ് (ജോയിന്റ് ട്രഷറർ – 9987006151), അജിത് നായർ നെച്ചുളി (ഓണാഘോഷ കമ്മിറ്റി കൺവീനർ – 9892852848) എന്നിവർ അഭ്യർത്ഥിച്ചു.